Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെറുകോൽപുഴ ഹിന്ദുമത...

ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്​: വിദ്യാധിരാജ ജ്യോതി ഏറ്റുവാങ്ങി

text_fields
bookmark_border
ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്​: വിദ്യാധിരാജ ജ്യോതി ഏറ്റുവാങ്ങി
cancel
കോഴഞ്ചേരി: 110ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്​ വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതി കിടങ്ങന്നൂർ ശ്രീ വിജയാനന്ദ ആശ്രമത്തിൽ എത്തി. ശനിയാഴ്ച വൈകീട്ട് ചട്ടമ്പിസ്വാമിയുടെ സമാധി മണ്ഡപമായ പന്മനയിൽ ക്ഷേത്ര മേൽശാന്തി താമരയിൽമഠം നാരായണൻ നമ്പൂതിരിയിൽനിന്നും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ്​ പി.എസ്. നായര്‍ ഏറ്റുവാങ്ങിയ ജ്യോതി കൺവീനർമാരായ ജി. കൃഷ്ണകുമാർ, എൻ.ജി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് കൈമാറി. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. ഞായറാഴ്ച രാവിലെ ഏഴിന് കിടങ്ങന്നൂരിൽ നിന്ന്​ ആരംഭിക്കുന്ന പ്രയാണം 11ന് ചെറുകോൽപുഴയിൽ എത്തിച്ചേരും. തുടർന്ന് പരിഷത്ത്​ വേദിയിൽ ജ്യോതി സ്ഥാപിക്കും. ഫോട്ടോ : അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്​ വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതി പന്മനയിൽ ക്ഷേത്ര മേൽശാന്തി താമരയിൽമഠം നാരായണൻ നമ്പൂതിരിയിൽനിന്നും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ്​ പി.എസ്. നായര്‍ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story