Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:33 AM IST Updated On
date_range 6 Feb 2022 5:33 AM ISTകോവിഡ് പ്രതിരോധത്തിനായി എന്‍.എസ്.എസ് വളന്‍റിയര്‍മാരും
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പ്രതിരോധ ബോധവത്കരണ പരിപാടികളില്‍ സജീവമാകാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷനല്‍ സര്‍വിസ് സ്‌കീം വളന്‍റിയര്‍മാരും മുന്നോട്ടുവരുന്നു. ഇതിനായി പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫിസുമായി ചേര്‍ന്ന് 'തുടരണം ജാഗ്രത' എന്ന ക്യാമ്പിന് തുടക്കംകുറിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കുമാരി കാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്‍റെ ഭാഗമായി വിദ്യാലയങ്ങളില്‍ എക്‌സിബിഷന്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കുട്ടികള്‍ക്കായി സ്‌ക്രോള്‍, വിഡിയോ നിര്‍മാണ മത്സരങ്ങള്‍, രോഗികളുമായി ആശയവിനിമയം, പ്രമുഖ വ്യക്തികളുടെ വിഡിയോ സന്ദേശങ്ങള്‍ തയാറാക്കി പ്രചരിപ്പിക്കല്‍, വെബിനാര്‍ സീരീസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കും. നാഷനല്‍ സര്‍വിസ് സ്‌കീം ദക്ഷിണമേഖല പ്രോഗ്രാം കണ്‍വീനര്‍ പി. ബിനു അധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല കോഓഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. സി.എസ്. നന്ദിനി, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എ. സുനില്‍കുമാര്‍, വി.ആര്‍ ശൈലാഭായ്, ആര്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാക്-ഇന്‍ ഇന്‍റര്‍വ്യൂ പത്തനംതിട്ട: കോവിഡ് ബ്രിഗേഡ് ജോലിചെയ്യുകയോ കോവിഡ് ബ്രിഗേഡ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുള്ള മെഡിക്കല്‍ ഓഫിസര്‍മാരുടെ വാക്-ഇന്‍ ഇന്‍റര്‍വ്യൂ തിങ്കളാഴ്ച 11ന് ജില്ല ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ നടത്തും. യോഗ്യത: എം.ബി.ബി.എസ്/ ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 9947970079.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story