Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:31 AM IST Updated On
date_range 6 Feb 2022 5:31 AM ISTമീഡിയവണിന് എതിരായ നടപടിയിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
പത്തനംതിട്ട: മീഡിയവൺ ചാനലിനെതിരെയുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തിൽ പി.ഡി.പി റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജനവിരുദ്ധ നയങ്ങൾ, ന്യൂനപക്ഷദ്രോഹ നടപടികൾ എന്നിവ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്ന ചാനലിന് അംഗീകാരം നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജമാൽ നാലുപങ്കിന്‍റെ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് മുളമൂട്ടിൽ ഉദ്ഘാടനം ചെയ്‌തു. സിറാജ് ചുങ്കപ്പാറ, സലിം പെരുമ്പെട്ടിതോട്ടിൽ, യൂസഫ് മറ്റപ്പള്ളി, ഹനീഫ റാവുത്തർ, സജി അരീയ്ക്കൽ എന്നിവർ സംസാരിച്ചു. പത്തനംതിട്ട: ജനവിരുദ്ധ നിലപാടുകൾ സമൂഹശ്രദ്ധയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മീഡിയവൺ പോലുള്ള മാധ്യമസ്ഥാപനങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള നീക്കം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റ ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസാതന്ത്ര്യത്തിന്റ മേലുള്ള കടന്നുകയറ്റം പൊതുസമൂഹം തിരിച്ചറിയണമെന്നും ചാനലിനുള്ള അംഗീകാരം പുനഃസ്ഥാപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാൻ യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്പുറത്ത്, അഡ്വ. മുഹമ്മദ് അൻസാരി, അബ്ദുൽകരീം, എ. ഷാജഹാൻ, വി.എ. ഷാനവാസ്, എൻ.എ. നൈസ്സാം, എ.കെ. അക്ബർ, അടൂർ നൗഷാദ്, ടി.എ. ഇസ്മായിൽ, കെ.എം. മുഹമ്മദ് സലിം, ഹൻസാലഹ് മുഹമ്മദ്, അഡ്വ. ഇബ്രാഹിംകുട്ടി, എ. സഗീർ, ഉനൈസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story