Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഭകളുടെ ഐക്യത്തിന്​...

സഭകളുടെ ഐക്യത്തിന്​ നേതൃത്വം നൽകാൻ മലങ്കര ഓർത്തഡോക്​സ്‌ സഭക്ക് കഴിയണം -ഫാ. ടൈറ്റസ് ജോർജ്

text_fields
bookmark_border
പത്തനംതിട്ട: സഭകളുടെ ഐക്യത്തിന്​ നേതൃത്വം നൽകാനും നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സംസ്കാരം ക്രിസ്തീയ വിശ്വാസ സാഹചര്യത്തിൽ വളർത്തിയെടുക്കാനും മലങ്കര ഓർത്തഡോക്​സ്‌ സഭക്ക് കഴിയണമെന്ന്​ സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് പറഞ്ഞു. മധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷനോട്​ അനുബന്ധിച്ച് നടന്ന സുവിശേഷസംഘം പ്രാർഥനയോഗം മാക്കാംകുന്ന് സെന്‍റ്​ സ്റ്റീഫൻസ് കത്തീഡ്രലിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് സഭയുടെ മിഷൻ. സുവിശേഷസംഘം വൈസ് പ്രസിഡന്‍റ്​ ഫാ. ജോർജ് മാത്യുവിന്‍റെ അധ്യക്ഷതയിൽ ഫാ. തോമസ് വർഗീസ് ചാവടിയിൽ മുഖ്യപ്രഭാഷണം നടത്തി. സഭാ മിഷൻ ബോർഡ് ജനറൽ സെക്രട്ടറി പ്രഫ. കെ.സി. മാണി, പ്രാർഥനയോഗം വൈസ് പ്രസിഡന്‍റ്​ ഫാ. ലെസ്​ലി പി.ചെറിയാൻ, ഫാ. ഗബ്രിയേൽ ജോസഫ്, കെ.വി. ജേക്കബ്, വി.വി. എബ്രഹാം, തോമസ് പോൾ, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് മലങ്കര ഓർത്തോഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്തയും തുമ്പമൺ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാർ ക്ലീമിസ് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷൻ ഉദ്​ഘാടനം ചെയ്യും. മന്ത്രി ആന്‍റണി രാജു മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് യുവതീ യുവജന സംഗമത്തിൽ കാതോലിക്കേറ്റ് കോളജ് അസി. പ്രഫ. റിജോ ജോൺ ശങ്കരത്തിൽ ക്ലാസ് നയിക്കും. ഫോട്ടോ: PTL41orthodox മധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷനോട്​ അനുബന്ധിച്ച് നടന്ന സുവിശേഷസംഘം പ്രാർഥനയോഗം തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story