Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭ സ്ഥലത്ത് ...

നഗരസഭ സ്ഥലത്ത് വാഹനത്തിന് തീപിടിച്ചു; അഗ്നിരക്ഷാസേന അണച്ചു

text_fields
bookmark_border
നഗരസഭ സ്ഥലത്ത്  വാഹനത്തിന് തീപിടിച്ചു; അഗ്നിരക്ഷാസേന അണച്ചു
cancel
അടൂർ: റവന്യൂ ടവറിനുസമീപം നഗരസഭ സ്ഥലത്ത് വീണ്ടും വാഹനത്തിന് തീപിടിച്ചു. മാലിന്യം ശേഖരിക്കുന്നതിന് നഗരസഭ വാടകക്കെടുത്ത ലോറിയാണ് കത്തിയത്. വൈകീട്ട് 6.30നായിരുന്നു അപകടം. അടൂരിൽനിന്ന്​ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയപ്പോൾ ലോറിയുടെ ബാറ്ററി പുകയുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ബാറ്ററിബന്ധം വിച്ഛേദിച്ച് തീയണച്ചു. ലോറിയിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കന്നാസുകളും കവറുകളും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ഇവിടെ പാർക്ക്​​​ ചെയ്​തിരുന്ന കാറിനും ആരോഗ്യ വകുപ്പിന്‍റെ സഞ്ചാരയോഗ്യമല്ലാത്ത വാഹനത്തിനും തീപിടിച്ചിരുന്നു. PTL ADR Fire അടൂരിൽ ലോറിക്ക്​ തീപിടിച്ചപ്പോൾ അഗ്നിരക്ഷാസേന പ്രവർത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story