Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:39 AM IST Updated On
date_range 5 Feb 2022 5:39 AM ISTഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് സെന്‍റർ തകർന്നു; പൊടിശല്യം രൂക്ഷം
text_fieldsbookmark_border
റാന്നി: ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിങ് സൻെറർ തകർന്നു പൊടിശല്യം രൂക്ഷമായി. സ്റ്റേഷൻ പരിസരം കുണ്ടും കുഴിയായി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഏറെ കൊട്ടിഗ്ഘോഷിച്ച് 2013 ഫെബ്രുവരി 20നാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സൻെറർ റാന്നിയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഇന്നേവരെ സ്ഥാപനത്തിന് ഒരു പുരോഗതിയും ഉണ്ടായില്ല. വികസനം ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്ന് ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കുവേണ്ടി അക്വയർ ചെയ്തു കൊടുത്തിരുന്നു. ബസ് സ്റ്റാൻഡിനോടുചേർന്ന് ശബരിമല ഇടത്താവളത്തിന്‍റെ പണിയും ആരംഭിച്ചതാണ്. എന്നാൽ, ഇതെല്ലാം ഇപ്പോൾ മുടങ്ങിയ അവസ്ഥയിലാണ്. ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇതു സബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് കാലങ്ങളായ ആവശ്യമാണ്. എന്നാൽ, 17 ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്ഡൗണിന് മുമ്പ് 13 ആയി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോയിലേക്ക് മാറ്റി. പല പ്രധാന സര്‍വിസുകളുടെയും ഓപറേറ്റിങ് പത്തനംതിട്ട ഡിപ്പോയില്‍ നിന്നായി. മലയോര മേഖലകളിലെ സര്‍വിസുകള്‍ പലതും നിര്‍ത്തലാക്കി. മഴക്കാലത്ത് സ്റ്റാന്‍ഡ് ചളിക്കുണ്ടാണെങ്കിൽ, വേനൽക്കാലത്ത് പൊടി ശല്യമാണ്. തൊട്ടടുത്ത് സ്വകാര്യ ബസ് സ്റ്റാൻഡിനെ ആശ്രയിച്ചാണ് യാത്രക്കാർ ബസ് കാത്തിരിക്കുന്നത്, ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യമൊരുക്കുവാനും അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ptl rni _2 ksrtc ഫോട്ടോ: കുണ്ടും കുഴിയുമായി തകർന്ന റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
