Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരാധനകൾക്കുള്ള...

ആരാധനകൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തണം

text_fields
bookmark_border
റാന്നി: ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നതിനാൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേശീയ വിശാല എക്യുമെനിക്കൽ അലയൻസ് മേഖല യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ വിവിധ ആധ്യാത്മിക സംഗമങ്ങളായ മാരാമൺ, ചെറുകോൽപ്പുഴ, മാക്കാംകുന്ന് കൺവെൻഷനുകൾ, മഞ്ഞിനിക്കര പെരുന്നാൾ തുടങ്ങിയവ സുഗമമായി നടത്താൻ സാധിക്കുന്ന തരത്തിൽ ഇളവുകൾ ഉണ്ടാകണം. വിശ്വാസി സമൂഹത്തിന്റെ സഹിഷ്ണുതയെ പുച്ഛിക്കുന്ന തീരുമാനങ്ങളിൽനിന്ന് പിന്മാറണം. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു. ഫാ. കൊച്ചുമോൻ തോമസ് ഐക്കാട്ട്, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ. മാത്യൂസ് മാന്നാക്കുഴിയിൽ, ഫാ. ജോസഫ് വർഗീസ് പേരങ്ങാട്ട്, ഫാ. ടോം മാത്യു തൊടുവോപ്പുഴ, ഡീക്കൻ വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story