Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:34 AM IST Updated On
date_range 5 Feb 2022 5:34 AM ISTചന്ദനപ്പള്ളി-പൂങ്കാവ്-കോന്നി റോഡ് ഉന്നത നിലവാരത്തിലാക്കുന്നു
text_fieldsbookmark_border
പ്രമാടം: വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കാന്‍ ചന്ദനപ്പള്ളി-പൂങ്കാവ്-കോന്നി റോഡ് ഉയര്‍ത്തുന്നു. 12 കിലോമീറ്റര്‍ ദൂരമുള്ള റോഡിന് 9.75 കോടിയാണ് ചെലവ്. ബി.എം. ആന്‍ഡ് ബി.സി നിലവാരത്തിലാണ് നിര്‍മാണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടയും ഐറിഷ് ഓടയും കലുങ്കും നിര്‍മിക്കും. ആറു വര്‍ഷം മുമ്പ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡ് ഉയര്‍ത്താത്തതിനെ തുടര്‍ന്ന് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് തകരുകയും പലഭാഗങ്ങളിലും ഇരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കങ്ങളില്‍ ഈ റോഡിലെ താഴൂര്‍ കടവ്, വള്ളിക്കോട് ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്നാണ് മണ്ണിട്ട് ഉയര്‍ത്തി അത്യാധുനിക രീതിയില്‍ ടാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. 12 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മല്ലശ്ശേരി, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സേ്റ്റഡിയം, അമ്മൂമ്മതോട്, ഇളകൊള്ളൂര്‍, മണക്കുഴി, കോന്നി ആനക്കൂടിന് മുന്‍വശം, മിനി സിവില്‍ സേ്റ്റഷന്‍ന് മുന്‍വശം, ചപ്പാത്തുപടി, മാങ്കുളം ജങ്ഷന് സമീപം എന്നിവിടങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തി മെറ്റില്‍ പാകി കഴിഞ്ഞു. ഓട നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, മിനി സിവില്‍ സേ്റ്റഷന്‍, ജോയന്‍റ് ആര്‍.ടി ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള പാതയാണ്. കോന്നിയില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള ബൈ റോഡായും ഇത് ഉപയോഗിക്കുന്നു. റോഡ് ഉയര്‍ത്തി ഉന്നതനിലവാരത്തില്‍ ടാറിങ് നടത്തുന്നതോടെ ഇതുവഴിയുള്ള യാത്രാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. ചന്ദനപ്പള്ളി, അടൂര്‍, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോന്നിയില്‍നിന്ന് പ്രമാടം പറക്കടവ് പാലം വഴി പത്തനംതിട്ടയില്‍ എത്താനുള്ള എളുപ്പവഴികൂടിയാണിത്. വെട്ടിപ്പുറം ഓര്‍ത്തഡോക്‌സ് പള്ളിക്കുസമീപം മാലിന്യം തള്ളുന്നു പത്തനംതിട്ട: നഗരസഭ നാലാം വാര്‍ഡായ വെട്ടിപ്പുറത്ത് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്കുസമീപം മാലിന്യം തള്ളുന്നു. ഇവിടെ മാലിന്യം കുന്നുകൂടിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കോഴി വേസ്റ്റും പ്ലാസ്റ്റിക് വേസ്റ്റും കൂട്ടിയിട്ട് ഇടക്ക് കത്തിക്കുന്നതും പതിവാണ്. അസഹ്യമായ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ പൊറുതിമുട്ടി. മൂക്കുപൊത്താതെ ഇതുവഴി നടക്കാര്‍ കഴിയില്ലെന്ന് ജനങ്ങള്‍ പറയുന്നു. മാലിന്യം കാക്കയും പക്ഷികളും കൊത്തിയെടുത്തുകൊണ്ടുപോകുന്നതും പതിവ് കാഴ്ചയാണ്. ഇവ സമീപത്തെ വീടുകളുടെ കിണറുകളിലും മറ്റും കൊണ്ടിടുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. വാര്‍ഡ് കൗണ്‍സിലറോട് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന ഈ പ്രദേശത്തെ മിക്ക കിണറുകളും വറ്റാറായ അവസ്ഥയാണ്. മാലിന്യംവീണ് ഉള്ള വെള്ളംകൂടി കുടിക്കാന്‍ പറ്റാതാവുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നഗരസഭ അധികൃതരും ഉദ്യോഗസ്ഥരും നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. പടം PTL 10 MALINYAM സെന്‍റ് മേരീസ് പള്ളിക്ക് സമീപം മാലിന്യം തള്ളിയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story