Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏതുപ്രതിസന്ധിയിലും...

ഏതുപ്രതിസന്ധിയിലും നിർമലഹൃദയമുള്ളവരായിരിക്കാൻ കഴിയണം –ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്

text_fields
bookmark_border
ഏതുപ്രതിസന്ധിയിലും നിർമലഹൃദയമുള്ളവരായിരിക്കാൻ കഴിയണം  –ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്
cancel
പത്തനംതിട്ട: ദൈവത്തെ അറിഞ്ഞ്​ ജീവിക്കുന്ന അമ്മമാരുടെ മക്കൾ ലോകത്തിന് മാതൃകയായിരിക്കുമെന്നും ഏതുപ്രതിസന്ധിയിലും നിർമല ഹൃദയമുള്ളവരായിത്തീരാൻ നമുക്ക് കഴിയണമെന്നും ഡോ. യുഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. 105ാമത് മധ്യ തിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷനോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്ന മർത്തമറിയം സമാജം സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ് കുടുംബം. മാതാവിനെക്കാളും വലുത് ഈ ലോകത്ത് ഒന്നുമില്ല. ഫാ. ജിജി സാമൂവേൽ അധ്യക്ഷത വഹിച്ചു . മർത്തമറിയം സമാജം അഖില മലങ്കര ജനറൽ സെക്രട്ടറി പ്രഫ. മേരി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ. ഗബ്രിയേൽ ജോസഫ് വത്സമ്മ ചെറിയാൻ, കുഞ്ഞമ്മ മാത്യു, മിനി ജിജി, അലീസ് ജോയിക്കുട്ടി എന്നിവർ സംസാരിച്ചു. രാവിലെ നടന്ന ധ്യാനത്തിന് ഫാ. ജോൺ ടി. വർഗീസ് നേതൃത്വം നൽകി. ഫാ. ജോർജ് വർഗീസ് വട്ടപ്പറമ്പിൽ കോർഎപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി. വർഗീസ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് ഫാ. ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടുന്ന ഐനാംസ് സംഗമത്തിൽ ഫാ. തോമസ് വർഗീസ് ചാവടിയിൽ ക്ലാസിന് നേതൃത്വം നൽകും. photo... മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ മർത്തമറിയം വനിതസംഗമം ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story