Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:30 AM IST Updated On
date_range 5 Feb 2022 5:30 AM ISTവെള്ളപ്പൊക്ക ദുരന്തം: നഷ്ടപരിഹാരം നൽകണം
text_fieldsbookmark_border
മല്ലപ്പള്ളി: ഒക്ടോബറിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം നേരിട്ടവർക്ക് നൂറുദിവസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാത്തതിൽ കേരള കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഭവനരഹിതരായവർ, ഭാഗികമായി വീടുകൾ തകർന്നവർ, ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ബസ് സ്റ്റാൻഡിലെ കച്ചവടക്കാർക്കുൾപ്പെടെ മിക്കവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടു. അധികൃതർ കണക്കെടുപ്പ് നടത്തിയതല്ലാതെ ഒരു സഹായവും നാളിതുവരെ കിട്ടിയിട്ടില്ല. ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്‍റ് ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷതവഹിച്ചു. ജോൺസൺ കുര്യൻ, ജോസഫ് മാത്യു, ലൈല അലക്സാണ്ടർ , സജി ഡേവിഡ് , എസ്. വിദ്യമോൾ, തോമസ് മാത്യു വല്യവീട്ടിൽ, അനിൽ കയ്യാലാത്ത്, ലാലു തോമസ്, രാജൻ എണാട്ട്, ജോൺസൺ ജേക്കബ്, ബാബു പടിഞ്ഞാറെക്കുറ്റ് , സി.വി ജയൻ, ബാബു കൊല്ലറക്കുഴി, ജോസ് കുഴിമണ്ണിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story