Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജൂനിയര്‍ ഹെല്‍ത്ത്...

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം

text_fields
bookmark_border
പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നിയമിക്കുന്നു. വാക്-ഇന്‍ ഇന്റർവ്യൂവിലൂടെയാണ് നിയമനം. ഈ മാസം 11ന് ഉച്ചക്ക്​ 12ന്​ ഓഫിസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു, ഡിപ്ലോമ ഇന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (രണ്ടുവര്‍ഷം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം. മേട്രണ്‍-കം ​റെസിഡന്റ് ട്യൂട്ടര്‍ നിയമനം പത്തനംതിട്ട: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക്​ മേട്രണ്‍-കം ​റെസിഡന്റ് ട്യൂട്ടര്‍മാരെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ബിരുദവും ബി.എഡും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിസമയം വൈകീട്ട് നാലുമുതല്‍ രാവിലെ എട്ടുവരെയായിരിക്കും. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 11ന് രാവിലെ 11ന് പത്തനംതിട്ട മിനി സിവിൽ സ്​റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫിസില്‍ കൂടിക്കാഴ്ചക്ക്​ എത്തണം. ഫോണ്‍: 0468 2322712. യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഈ മാസം 15 വരെ അപേക്ഷിക്കാം. https://srccc.in/download ലിങ്കില്‍നിന്ന്​ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 04712325101. ഗതാഗത നിയന്ത്രണം പത്തനംതിട്ട: കോഴിപ്പാലം-കാരയ്ക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഈ മാസം ഏഴുമുതല്‍ ഒരുമാസത്തേക്ക് താൽക്കാലികമായി നിയന്ത്രിച്ചു. കുറിച്ചിമുട്ടം ഭാഗത്തുനിന്ന്​ പൊയ്കമുക്കിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറിച്ചിമുട്ടം ജങ്​ഷനില്‍നിന്ന്​ കിടങ്ങന്നൂര്‍ക്കുള്ള പാതയിലൂടെ മണപ്പള്ളി ജങ്​ഷനിലെത്തി എലിമുക്ക്-കോട്ട വഴി പൊയ്കമുക്കില്‍ എത്തണം. പൊയ്കമുക്കില്‍നിന്ന്​ കോഴിപ്പാലം-കുറിച്ചിമുട്ടം ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ കോട്ട-എലിമുക്ക് -മണപ്പള്ളി വഴി കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകണമെന്നും ജില്ല പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story