Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ഗോപാലകൃഷ്ണ​ന്‍റെ...

അടൂർ ഗോപാലകൃഷ്ണ​ന്‍റെ കുടുംബവീട് പൊളിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
അടൂർ: ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍റെ കുടുംബ വീട് പൊളിക്കാനുള്ള ബന്ധുക്കളിൽ ചിലരുടെ നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. നൂറുവർഷം പഴക്കമുള്ള മണക്കാല തുവയൂർ വടക്ക് മൗട്ടത്ത് കണിയാരേത്ത് വീടാണ് പൊളിക്കാൻ ശ്രമം നടന്നത്. വീടിന്‍റെ ഒരു ഭാഗത്തെ ഓട് ഭാഗികമായി ഇളക്കിയിരുന്നു. ഇതറിഞ്ഞ് നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തി പൊളിക്കുന്നവരുമായി വാക്കു തർക്കമുണ്ടായി. ഗോപാലകൃഷ്ണൻ അഞ്ചു വയസ്സ്​ മുതൽ കോളജ് തലം വരെ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനാൽ അദ്ദേഹത്തിന്‍റെ പേരിൽ ഈ കെട്ടിടം നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ എത്തിയത്. നിലവിൽ അടൂർ ഗോപാലകൃഷ്ണന്‍റെ സഹോദരി പുത്രിയുടെ കൈവശമാണ് വസ്തുവും വീടുമുള്ളത്. 62 സെന്‍റ് സ്ഥലമുള്ളതിൽ 12 സൻെറ് വിറ്റു. 40 സൻെറ് സ്ഥലവും വീടുമാണ് നിലനിൽക്കുന്നത്. ചില ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെയാണ് ഇപ്പോഴത്തെ പൊളിക്കൽ നടപടിയെന്ന് സി.പി.ഐ ഏറത്ത് ലോക്കൽ സെക്രട്ടറി രാജേഷ് മണക്കാല, സി.പി.എം തുവയൂർ ലോക്കൽ സെക്രട്ടറി അനീഷ് രാജ് എന്നിവർ ആരോപിച്ചു. വീടും സ്ഥലവും സാംസ്കാരിക വകുപ്പ് ഏറ്റെടുക്കണമെന്നും ചലച്ചിത്ര സാംസ്കാരിക പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന് ഇ.വി. കൃഷ്ണപിള്ള സ്മാരക സമിതി നിവേദനം നൽകി. സംരക്ഷണ സമിതിയും രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story