Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:39 AM IST Updated On
date_range 4 Feb 2022 5:39 AM ISTകോട്ടാങ്ങൽ പടയണി: ഗണപതിക്കോലം തുള്ളിയൊഴിഞ്ഞു; ഇന്നും നാളെയും അടവി
text_fieldsbookmark_border
മല്ലപ്പള്ളി: വ്യാഴാഴ്ച കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതിക്കോലം തുള്ളിയൊഴിഞ്ഞു. വെള്ളിയാഴ്ച കുളത്തൂർ കരക്കാരുടെയും ശനിയാഴ്ച കോട്ടാങ്ങൽ കരക്കാരുടെയും അടവിയും പള്ളിപ്പാനയും നടക്കും. മലദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളിപ്പാന. പടയണിയുടെ അഞ്ച്, ആറ് ദിവസങ്ങളിൽ പുലർച്ച അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരുകരക്കാരും മത്സരബുദ്ധിയോടെ ശ്രമിക്കുന്നു. വെള്ളിയാഴ്ച കുളത്തൂർകരയുടെ ചടങ്ങുകൾ തീരുന്ന മുറക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും ശനിയാഴ്ച കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും. ഫോട്ടോ: കോട്ടാങ്ങൽ പടയണിക്കളത്തിൽ ഗണപതിക്കോലം ഉറഞ്ഞുതുള്ളുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story