Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:31 AM IST Updated On
date_range 4 Feb 2022 5:31 AM ISTലാഭവിഹിത വിതരണം തുടങ്ങി
text_fieldsbookmark_border
റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് 2020-21 വർഷത്തെ ലാഭവിഹിതം വിതരണം തുടങ്ങി. ഈ വർഷം 22 ശതമാനം വീതമാണ് ഓഹരി ഉടമകൾക്ക് നൽകുന്നത്. ഇത്രയും ഉയർന്ന ശതമാനത്തിൽ ലാഭവിഹിതം നൽകുന്ന ജില്ലയിലെ ഏക സഹകരണ ബാങ്കാണിതെന്ന് പ്രസിഡൻറ് അറിയിച്ചു. ബാങ്ക് പ്രസിഡൻറ് ജേക്കബ് ലൂക്കോസ് ഓഹരി ഉടമ ബിനോയി കെ. മാത്യുവിന് കൈമാറി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ ജേക്കബ് എബ്രഹാം, വളഞ്ഞംതുരുത്തിൽ എബിൻ തോമസ് കൈതവന, സി.ടി. പ്രസാദ്, ബാങ്ക് സെക്രട്ടറി സജു കെ. ജോസഫ്, ഓഹരി ഉടമകളായ സുനിൽ കുര്യൻ, ശക്തിവേൽ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. ഓഹരി ഉടമകൾക്ക് ബാങ്ക് തിരിച്ചറിയൽ കാർഡുമായി വന്ന് ലാഭവിഹിതം കൈപ്പറ്റാവുന്നതാണെന്ന് ബാങ്ക് പ്രസിഡൻറ് അറിയിച്ചു. Ptl rni_2 bank ഫോട്ടോ: പഴവങ്ങാടിക്കര സഹകരണ ബാങ്കിന്‍റെ ലാഭവിഹിത വിതരണം പ്രസിഡൻറ് ജേക്കബ് ലൂക്കോസ് ഓഹരി ഉടമ ബിനോയി കെ. മാത്യുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
