Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:30 AM IST Updated On
date_range 4 Feb 2022 5:30 AM ISTസി കാറ്റഗറിയിൽ തുടർന്ന് ജില്ല കൺവെൻഷൻ സംഘാടകർ ആശങ്കയിൽ
text_fieldsbookmark_border
p2 leeeed ptl th 7 പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലയെ സി കാറ്റഗറിയില്‍ നിലനിര്‍ത്തുമ്പോള്‍ ആശങ്കയിലായത് വിവിധ മത-സാംസ്‌കാരിക സമ്മേളനങ്ങളുടെ സംഘാടകര്‍. മാരാമണ്‍ കൺവെന്‍ഷൻ അടക്കം അടുത്ത രണ്ട് ആഴ്ചകളില്‍ ജില്ലയില്‍ വേദിയൊരുങ്ങേണ്ടതുണ്ട്. മഞ്ഞനിക്കര പെരുന്നാളിന് ആറിന് തുടക്കമാകുകയാണ്. ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ആറു മുതല്‍ 13വരെയാണ്. മാരാമണ്‍ കൺവെന്‍ഷന്‍ 13 മുതല്‍ 20വരെയും. പത്തനംതിട്ട മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കൺവെന്‍ഷനില്‍ പ്രധാന ദിനങ്ങളും ആറു മുതലാണ്. ഞായറാഴ്ച നിയന്ത്രണവും ദേവാലയങ്ങളിലെ ആരാധനകളില്‍ വിശ്വാസികള്‍ക്കുള്ള വിലക്കും തുടരുകയാണ്. മാരാമണ്‍ കൺവെന്‍ഷന്‍, മഞ്ഞനിക്കര പെരുന്നാള്‍, ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് എന്നിവയുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ പങ്കെടുത്ത് അവലോകന യോഗങ്ങള്‍ ചേര്‍ന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കേണ്ട ക്രമീകരണം അവലോകനം ചെയ്യുകയും ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയോഗിക്കുകയും ചെയ്തു. നിയന്ത്രണങ്ങളെ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. സി കാറ്റഗറി തുടരുകയാണെങ്കില്‍ കൂടിച്ചേരലുകള്‍ക്ക് സമ്പൂര്‍ണ വിലക്ക് നല്കിയത് ഒഴിവാക്കി നല്‍കുമോയെന്നാണ് സംഘാടകരുടെ ആശങ്ക. കഴിഞ്ഞവര്‍ഷം മാരാമണ്‍, ചെറുകോല്‍പുഴ കൺവെന്‍ഷനുകള്‍ക്ക് നിശ്ചിത എണ്ണം ആളുകളെ അനുവദിച്ചിരുന്നു. വിശാലമായ പന്തല്‍ പമ്പ മണപ്പുറത്ത് ഒരുക്കി അതിനുള്ളില്‍ അകലം പാലിച്ച് കസേരകള്‍ ഇട്ടായിരുന്നു ക്രമീകരണം. ഇത്തവണയും ഇതായിരിക്കും സാഹചര്യമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. രണ്ട് കൺവെന്‍ഷന്‍ നഗറും ഇത്തവണ ചളിനിറഞ്ഞ് കിടക്കുകയായിരുന്നതിനാല്‍ ഇത് ഒരുക്കിയെടുക്കാന്‍ വന്‍ ചെലവുണ്ടായി. 15 ലക്ഷത്തോളം ചെലവഴിച്ചാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ സംഘാടകര്‍ മണപ്പുറം ക്രമീകരിച്ചത്. മഞ്ഞനിക്കരയിലേക്ക് സംഘടിതമായ കാല്‍നട തീര്‍ഥാടനം ഇത്തവണയും ഒഴിവാക്കി. എന്നാല്‍, പെരുന്നാളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ എത്തും. മാനദണ്ഡം പാലിച്ച് അവര്‍ക്ക് ദേവാലയത്തിലും കബറിന് സമീപത്തും പ്രവേശനം നല്‍കണമെന്നതാണ് ആവശ്യം. മഞ്ഞനിക്കരയിലും ആരാധനകള്‍ പൂര്‍ണമായി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ക്രമീകരിക്കുകയാണ്. മധ്യതിരുവിതാംകൂര്‍ കണ്‍വെന്‍ഷനില്‍ കുറച്ച് ആളുകളെ മാത്രം നേരിട്ട് പങ്കെടുപ്പിച്ച് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ പരിപാടികള്‍ സംപ്രേഷണം നടത്തും. ഞായറാഴ്ച നിയന്ത്രണമാണ് വിലങ്ങുതടിയാകുന്നത്. എല്ലാ വേദിയിലും ഞായറാഴ്ചയാണ് പ്രധാനപ്പെട്ട ദിനമെന്നതും ശ്രദ്ധേയം. ക്രൈസ്തവ സമൂഹത്തില്‍ വലിയ നോമ്പും അതിനു മുന്നോടിയായ മൂന്നുനോമ്പ് ആചരണവുമടക്കം ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇനിയുള്ള ഞായറാഴ്ചകള്‍. ദേവാലയ ശുശ്രൂഷകളില്‍ നേരിട്ടെത്താനുള്ള നിയന്ത്രണം വിശ്വാസികള്‍ക്ക് തുടരുകയാണെന്നതിലാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story