Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ ബസ്​സ്റ്റാൻഡിൽ...

പുതിയ ബസ്​സ്റ്റാൻഡിൽ യുവാക്കൾ തമ്മിൽ സംഘർഷം ഭയന്നോടിയ യാത്രക്കാരിയുടെ കുഞ്ഞിന്​ വീണ്​ പരിക്ക്​

text_fields
bookmark_border
ptl th 5 പത്തനംതിട്ട: പുതിയ ബസ്​സ്റ്റാൻഡിൻ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷംകണ്ട്​ ഭയന്ന്​ ഓടുന്നതിനിടെ നരിയാപുരം സ്വദേശിനിയായ യാത്രക്കാരിയുടെ കുഞ്ഞിന്​​ വീണ് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം​. 20ഓളം വരുന്ന സംഘം ചേരിതിരിഞ്ഞ്​ യാത്രക്കാർ നിൽക്കുന്ന ഭാഗത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. ഇവിടെ പൊലീസ്​ ഉണ്ടായിരുന്നില്ല. കൂടുതൽ പേരും ഹെൽമെറ്റ്​ ധരിച്ചാണ്​ എത്തിയതെന്ന്​ യാത്രക്കാർ പറഞ്ഞു. സ്റ്റാൻഡിന്‍റെ ഒരു ഭാഗത്ത്​ സൂക്ഷിച്ചിരുന്ന പഴയ മൺവെട്ടിയും ഇരുമ്പ്​കമ്പികളും ആക്രമണത്തിന്​ ഉപയോഗിച്ചതായും യാത്രക്കാർ പറഞ്ഞു. പുറത്ത്​ ബൈക്ക്​ വെച്ചശേഷമാണ് സംഘം സ്റ്റാൻഡിലെത്തിയത്. അടികണ്ട്​ ഭയന്ന്​ ഓടി മാറിയപ്പോഴാണ്​ യാത്രക്കാരിയുടെ കുഞ്ഞിന് വീണ്​​ പരിക്കേറ്റത്​​.​ വിവരം അറിഞ്ഞ്​ പൊലീസ്​ എത്തിയപ്പോഴെക്കും സംഘം സ്ഥലം വിട്ടു. അരമണിക്കൂറിനുശേഷം ഓപൺ സ്​റ്റേജ്​ ഭാഗത്ത്​ വീണ്ടും ഇവർ സംഘടിച്ചു. ഫോണിൽ വിളിച്ച്​ പുറത്തുനിന്ന് കൂടുതൽ ആളുകളെ വരുത്താനും ശ്രമിച്ചു. വ്യാപാരികൾ ഈ വിവരം പൊലീസിനെയും അറിയിച്ചു. മിക്ക സമയത്തും സ്റ്റാൻഡിൽ പൊലീസിനെ​ കാണില്ല. ​രണ്ടാഴ്ചയായി ഇവിടെ സ്ഥിരമായി സംഘർഷം നടക്കുന്നതായി വ്യാപാരികൾ പറഞ്ഞു. മുമ്പും ഇവിടെ വിദ്യാർഥികൾ തമ്മിൽ വലിയ ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്.​ കഞ്ചാവ്​ വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്​ സംഘർഷത്തിന്​ കാരണമെന്ന്​ പറയുന്നു. സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതോടെ സ്റ്റാൻഡിൽ കയറാൻ ഇപ്പോൾ യാത്രക്കാർക്ക്​ ഭയമാണ്​. നാളുകളായി കഞ്ചാവ്​ കച്ചവടത്തിന്‍റെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഏജന്‍റുമാരായി വരുന്നത്. ചൊവ്വാഴ്ച രാത്രിയും 30ഓളം ബൈക്കുകളിൽ എത്തിയ യുവാക്കൾ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പൊലീസ്​ എത്തിയാണ്​ ​വിരട്ടി ഓടിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story