Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതദ്ദേശം...

തദ്ദേശം ഒരുവർഷം-മല്ലപ്പള്ളി

text_fields
bookmark_border
മല്ലപ്പള്ളി ​പെരുമയിൽ മുന്നിൽ വികസനത്തിൽ പിന്നിൽ മല്ലപ്പള്ളി: താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പെരുമയിൽ മുന്നിലാണെങ്കിലും വികസന കാര്യത്തിൽ പിന്നാക്കമാണ്​. മാലിന്യ പ്രശ്നവും ഗതാഗതക്കുരുക്കും എന്നും പഞ്ചായത്തിന് ശാപമാണ്. പുതിയ ഭരണസമിതിക്കു മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു മണിമലയാറ്റിലെ മിന്നൽ പ്രളയം. ഇത് പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങളെ ആകെ തകിടംമറിച്ചു. മല്ലപ്പള്ളിയിൽ ടൗൺഹാൾ നിർമിക്കുന്നതിനും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഫൈബർ ബോട്ടും ഡീസൽ മോട്ടോറും വാങ്ങുന്നതിനും പുതിയ ഭരണസമിതി ലക്ഷ്യമിടുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി​ന്‍റെ സഹായത്തോടെ മണിമല ആറിന്‍റെ തീരത്ത് പാർക്ക് നിർമിച്ചാൽ സാധ്യത ഏറെയാണ്. കഴിഞ്ഞ ഒരു വർഷം കോവിഡും പ്രളയവും പഞ്ചായത്തി​ന്‍റെ വികസനെത്തെ ആകെ താളം തെറ്റിച്ചു. പിന്നോട്ടുപോയ നിലയിൽനിന്ന്​ ഇനിയുള്ള നാലുവർഷം പഞ്ചായത്തിന്‍റെ വികസന പ്രവർത്തനെത്തെ ഏറെ മുന്നോട്ട് എത്തിക്കാൻ ഭരണസമതിക്ക് കൂടുതൽ പാടുപെടേണ്ട അവസ്ഥയാണ്​. പ്രളയവും കോവിഡും കുഴപ്പിച്ചു -പ്രസിഡൻറ്​ കഴിഞ്ഞ ഒരുവർഷം കോവിഡ്​ പ്രതിസന്ധിയോടൊപ്പം മല്ലപ്പള്ളിക്ക് പ്രളയ പ്രതിസന്ധി കൂടി നേരിടേണ്ടിവന്നു. അതുകൊണ്ടു തന്നെ പഞ്ചായത്തി​ന്‍റെ പൊതു വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടിന്‍റെ ലഭ്യതക്കുറവും ഉണ്ടായി. കഴിഞ്ഞ ഒരുവർഷത്തി​ന്‍റെ ഭൂരിഭാഗവും കോവിഡിനും പ്രളയാന്തര പ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കുകയാണ് ഉണ്ടായത്. ഈ ഭരണ സമിതിയുടെ ഇനിയുള്ള കാലഘട്ടം പഞ്ചായത്തിന്‍റെ സമഗ്ര വികസനത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കും. കുടിവെള്ളത്തിനും മാർക്കറ്റ് നവീകരണത്തിനും പ്രഥമ പരിഗണന നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളും എം.എൽ.എ, എം.പി ഫണ്ടുകൾ ലഭിച്ചാൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കും. ഗീത കുര്യാക്കോസ്, പ്രസിഡൻറ്​ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഫോ​ട്ടോ: PTL41geetha kuriacose ജനം തൃപ്തരല്ല -ഷാൻറി ജേക്കബ്​ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനത്തില്‍ ജനം തൃപ്തരല്ല. മുമ്പുണ്ടായിരുന്ന എല്‍.ഡി.എഫ് ഭരണസമിതി തുടങ്ങിവെച്ച പദ്ധതികളൊന്നും ഏറ്റെടുത്തു പൂര്‍ത്തിയാക്കാന്‍ ഈ ഭരണസമിതിക്ക് സാധിക്കുന്നില്ല. മല്ലപ്പള്ളി ടൗണി​ന്‍റെ പൊതുവികസന പ്രശനം, മാലിന്യസംസ്കരണം അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് വേണ്ട പരിഹാരം കാണുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നതില്‍ വലിയ വീഴ്ച്ചയാണ് ഭരണസമിതിക്ക് സംഭവിച്ചിട്ടുള്ളത്. മല്ലപ്പള്ളി വലിയതോട് മാലിന്യത്തി​ന്‍റെ കേന്ദ്രമായി മാറി. സേവന-പശ്ചാത്തല മേഖലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ കഴിയാതിരിക്കുന്നത് വലിയ പോരായ്മയാണ്. മല്ലപ്പള്ളി സ്വകാര്യ ബസ്​ സ്റ്റാന്‍ഡ് പോലെയുള്ള പൊതു ഇടങ്ങളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുന്നതിലും പരാജയപ്പെട്ടു. ഷാൻറി ജേക്കബ്​, പ്രതിപക്ഷ അംഗം ഫോ​ട്ടോ: PTL42 shanti jacob
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story