Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:33 AM IST Updated On
date_range 3 Feb 2022 5:33 AM ISTമാക്കാംകുന്ന് കൺവെൻഷൻ നാളെ തുടങ്ങും
text_fieldsbookmark_border
പത്തനംതിട്ട: 105മത് മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷനും മൂന്നുനോമ്പ് ആചരണവും നാലുമുതൽ 10വരെ മാക്കാംകുന്ന് സൻെറ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് രാവിലെ ഏഴ്. 30ന് കുർബാന. 10.30ന് ധ്യാനം, ഉച്ചയ്ക്ക് 1.30ന് മർത്തമറിയം വനിത സംഗമം. ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. അഞ്ചിന് 9.30ന് കൺവെൻഷൻ ഉദ്ഘാടനം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിക്കും. മന്ത്രി ആന്‍റണി രാജു മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് കുടുംബസംഗമത്തിൽ റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. തോമസ് ജോൺ മാമ്പറ, സെക്രട്ടറി ഷിജു തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഏബൽ മാത്യു, രാജൻ സാമുവൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story