Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅവാർഡ്​ നൽകുന്നു

അവാർഡ്​ നൽകുന്നു

text_fields
bookmark_border
പത്തനംതിട്ട: മികച്ച സേവനപ്രവർത്തനങ്ങൾ നടത്തുന്ന ​ വിദ്യാർഥികൾക്ക്​ സംസ്ഥാനതലത്തിൽ ശിഷ്യശ്രേഷ്ഠ പുരസ്​കാരം നൽകുന്നു. ​ഹൈസ്​കൂൾ, ഹയർ സെക്കൻഡറി, കോളജ്​ വിദ്യാർഥികൾക്ക്​​ അപേക്ഷിക്കാം. ​ഓരോ വിഭാഗത്തിൽനിന്നും ആൺകുട്ടിക്കും പെൺകുട്ടിക്കും അവാർഡുകൾ നൽകും. റിട്ട.​ അധ്യാപകനും സാമൂഹിക പരിസ്ഥിതി പ്രവർത്തകനുമായ ഇലന്തൂർ സ്വദേശി കെ.ജി. റെജിയാണ്​ അവാർഡ്​​ നൽകുന്നത്. മൂല്യ ബോധവും സാമൂഹികബോധവുമുള്ള പൗരന്മാരെ വളർത്തിയെടുക്കാനാണ്​ ഇങ്ങനെയൊരു അവാർഡ് ​നൽകാൻ തീരുമാനിച്ചതെന്ന്​ ​കെ.ജി. റെജി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ​സാമൂഹിക പ്രവർത്തകരായ വിദ്യാർഥികളുടെ പേരുകൾ സന്നദ്ധ സംഘടനകൾ, സ്കൂൾ പി.ടി.എകൾ എന്നിവർക്കും ശിപാർശ ചെയ്യാം. അപേക്ഷ ഫോറത്തിന്​ 9048685287 നമ്പറിൽ ബന്ധപ്പെടണം. അപേക്ഷ കെ.ജി. റെജി, നളന്ദ, ഇടപ്പരിയാരം പി.ഒ, 689 643, ഇലന്തൂർ, പത്തനംതിട്ട വിലാസത്തിൽ മാർച്ച്​ 15നകം അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story