Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎന്‍ട്രന്‍സ് പരിശീലനം:...

എന്‍ട്രന്‍സ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്‍റെ വിഷന്‍ 2021-22 പദ്ധതിപ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന്​ മെഡിക്കല്‍/എൻജിനീയറിങ്​ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിങ്​ നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2021-22 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കടുംബ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കൂടരുത്. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിങ്​ സെന്‍ററുകള്‍ വഴി (കലക്ടറും ജില്ല പട്ടികജാതി വികസന ഓഫിസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍) രണ്ട് വര്‍ഷം ദൈര്‍ഘ്യമേറിയ മെഡിക്കല്‍/എൻജിനീയറിങ്​ എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫിസുകളില്‍നിന്ന്​ ലഭിക്കും. സ്‌കോളര്‍ഷിപ്പിന് മത്സപ്പരീക്ഷ പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്‍റ്​ സെര്‍ച്ച് ആൻഡ്​ ഡെവലപ്മെന്‍റ്​ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് 2022-23 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനു 2021-22 അധ്യയനവര്‍ഷം നാലാംക്ലാസില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക്​ 2022 മാര്‍ച്ച് 12ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ മത്സരപ്പരീക്ഷ നടത്തും. പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരും കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുതിനും ധനസഹായം നല്‍കും. പത്താംക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപൻഡും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍: 04735227703. ഗതാഗത നിയന്ത്രണം കോഴഞ്ചേി: കോഴിപ്പാലം-കാരക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതത്തിന്​ ഒരുമാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോഴിപ്പാലം ഭാഗത്തുനിന്ന്​ കാരക്കാട് -മുളക്കുഴ -കിടങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജങ്​ഷനില്‍ എത്തുന്നതിന് മുമ്പ്​ വലതുവശത്തേക്കുള്ള പി.ഐ.പി കനാല്‍ പാതയിലും കാരക്കാട് ഭാഗത്തുനിന്ന്​ കോഴിപ്പാലം കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജങ്​ഷനില്‍നിന്ന്​ ഇടത്തേക്ക് തിരിഞ്ഞ് പി.ഐ.പി കനാല്‍ പാത വഴിയും തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story