Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:40 AM IST Updated On
date_range 2 Feb 2022 5:40 AM ISTവനിതരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പത്തനംതിട്ട: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍നിന്ന് 2021 വര്‍ഷത്തെ വനിതരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ല വനിത ശിശുവികസന ഓഫിസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകീട്ട് അഞ്ചുവരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തനമേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സീഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wcdkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0468 2966649. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട: ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ-എസ്.സി.സി.സി (കാറ്റഗറി നം.450/2020) തസ്തികയിലേക്ക് 2021 ജൂലൈ 23ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പത്തനംതിട്ട: ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ( ഫസ്റ്റ് എന്‍.സി.എ-ധീവര (കാറ്റഗറി നം.451/2020) തസ്തികയിലേക്ക് 2021 ജൂലൈ 23ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story