Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമസ്റ്ററിങ്​ നടത്തണം

മസ്റ്ററിങ്​ നടത്തണം

text_fields
bookmark_border
പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ 2022 ഫെബ്രുവരി 1 മുതല്‍ 20 വരെ മസ്റ്ററിങ്​ ചെയ്യുന്നതിന് സമയം അനുവദിച്ചിട്ടുള്ളതും അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ്​ നടത്തേണ്ടതാണെന്നും മസ്റ്ററിങ്​ പരാജയപ്പെട്ടാല്‍ പഞ്ചായത്ത് ഓഫിസ് മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ്​ പൂര്‍ത്തീകരിക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. പോത്തുകുട്ടി വിതരണം പത്തനംതിട്ട: ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2021-22 പ്രകാരം നടപ്പാക്കുന്ന വനിത ഘടകപദ്ധതിയായ പോത്തുകുട്ടി വിതരണം പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റും ആവശ്യമായ രേഖകളും വിവരങ്ങളും നെടുമണ്ണിലെ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ ലഭിക്കും. നിശ്ചിത രേഖകളും ഗുണഭോക്തൃവിഹിതവും സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 10ന് ഉച്ചക്ക്​ ഒന്നുവരെ നീട്ടിയതായി ഏഴംകുളം മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഗെസ്റ്റ് അധ്യാപക നിയമനം പത്തനംതിട്ട: വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്​നിക് കോളജില്‍ ഒഴിവുള്ള ട്രേഡ്സ്​മാന്‍ (വെല്‍ഡിങ്​) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ഐ.ടി.ഐ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക്​ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.ടി.ഐ/ഡിപ്ലോമ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ പോളിടെക്​നിക് കോളജ് ഓഫിസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story