Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽവീണ യുവാവിനെ...

കിണറ്റിൽവീണ യുവാവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
അടൂർ: ആശുപത്രിയിൽ എത്തിച്ചു. ഗണേശവിലാസം, കൈരളി ജങ്ഷനിൽ ചരുവിള പുത്തൻവീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ അനു കൃഷ്ണനാണ്​ (25) വീട്ടുമുറ്റത്തെ 25 അടിയോളം താഴ്ചയും അഞ്ച് അടി വെള്ളവും ആൾമറയുള്ളതുമായ കിണറ്റിൽ അകപ്പെട്ടത്. നിലവിളി ശബ്ദംകേട്ട് സ്ഥലത്തെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കിണറ്റിലിറങ്ങി പ്ലാസ്റ്റിക് കസേര ഇറക്കി അനുവിനെ അതിൽ താങ്ങിയിരുത്തി. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻതന്നെ നെറ്റ് കിണറ്റിൽ ഇറക്കി ആളെ അതിനുള്ളിലാക്കിയശേഷം റോപ്പിന്‍റെ സഹായത്തോടെ ഉയർത്തി കരക്കെടുത്തു. തലക്കും കൈക്കും സാരമായി പരിക്കേറ്റ അനു കൃഷ്ണനെ സ്ഥലത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എസ്.എ. ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കൃഷ്ണകുമാർ, ശ്രീജിത്, അമൃതാജി, സൂരജ്, രാജേഷ് കുമാർ, പ്രസന്നകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story