Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:35 AM IST Updated On
date_range 2 Feb 2022 5:35 AM ISTഡ്രൈവര്‍ക്ക് മര്‍ദനം: സ്വകാര്യ ബസുകള്‍ റാന്നിയില്‍ ട്രിപ്പ് മുടക്കി
text_fieldsbookmark_border
റാന്നി: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച റാന്നിയിൽ ട്രിപ്പ് മുടക്കി സമരം നടത്തി. അപ്രതീക്ഷിത സമരം യാത്രക്കാരെ പെരുവഴിയിലാക്കി. മോതിരവയല്‍ സ്വദേശി അമ്പാട്ട് ആശിഷ് (കണ്ണന്‍ -29)നാണ് മര്‍ദനമേറ്റത്. മോതിരവയല്‍ അക്കാളുപടി ഉരുളേല്‍വെച്ച് തിങ്കളാഴ്ച രാത്രി ഒമ്പതരയോടാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആശിഷിനെ ബൈക്കുകളില്‍ പിന്നാലെയെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ആശിഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ബസ് കണ്ടക്ടറുമായ മുക്കം സ്വദേശി വിനീതിനെ അസഭ്യം വിളിച്ച് ഓടിച്ചശേഷമാണ് മര്‍ദനം നടന്നത്. കഴിഞ്ഞ 27ന് ഉച്ചയോടെ തടിയൂരിന് സമീപംവെച്ച് മഹേഷ് എന്നയാളുടെ കാര്‍ ആശിഷ് ഓടിച്ചിരുന്ന ബസിന് പിന്നില്‍ തട്ടിയിരുന്നു. പ്രശ്നത്തില്‍ തര്‍ക്കവും ഉന്തും തള്ളും ഉണ്ടായെങ്കിലും ഈ സംഭവം അപ്പോള്‍ തന്നെ പറഞ്ഞുതീര്‍ത്തതായി ഇവര്‍ പറയുന്നു. തര്‍ക്കത്തില്‍ ബി.എം.എസ് യൂനിയന്‍ നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയിരുന്നതായും പറയുന്നുണ്ട്. എന്നാല്‍, ഇതിന്‍റെ ബാക്കിയായിട്ടാണ് രാത്രിയിലുണ്ടായ സംഭവമെന്ന് ആശിഷ് ആരോപിച്ചു. പൈപ്പുകൊണ്ടുള്ള മര്‍ദനത്തില്‍ തലക്ക് ആഴത്തില്‍ പരിക്കേറ്റ ആശിഷ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പ്രതിഷേധിച്ചാണ് റാന്നിയില്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്. പലര്‍ക്കും ജോലിക്കുപോകുവാന്‍ കഴിയാതെ വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. റാന്നി പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. Ptl rni - 1 driver ഫോട്ടോ: മർദനത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ ആശിഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
