Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗത ലംഘനം; നിരീക്ഷണ...

ഗതാഗത ലംഘനം; നിരീക്ഷണ കാമറകൾ പ്രവർത്തനം തുടങ്ങുന്നു

text_fields
bookmark_border
പന്തളം: ഗതാഗത ലംഘനങ്ങൾ പിടികൂടാൻ ജില്ലയിലെ പ്രധാന നിരത്തുകളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. ഒന്നാം ഘട്ടമായി 35 നിരീക്ഷണ കാമറകളാണ് തയാറായത്. മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും നടപടികൾ പൂർത്തിയാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമിത ബുദ്ധി), റെഡ് ലൈറ്റ് വയലേഷൻ, സ്പീഡ് വയലേഷൻ എന്നിങ്ങനെ മൂന്ന്‌ തരം കാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ എം.സി റോഡിൽ ജില്ല അതിർത്തിയായ ഏനാത്ത് മുതൽ തിരുവല്ലവരെ ഉൾപ്പെടുന്ന ഭാഗങ്ങളിൽ മാത്രമാണ് കാമറ നിരീക്ഷണം ഉണ്ടായിരുന്നത്. കാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്‍റ്​ വിഭാഗത്തിന്‍റെ തിരുവനന്തപുരം സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ ശേഖരിച്ച ശേഷം ജില്ലതല കൺട്രോൾ റൂമിലേക്ക് കൈമാറി വാഹന ഉടമകൾക്ക് പിഴ അടക്കാനുള്ള നോട്ടീസ് തപാലിൽ അയക്കും. തിരുവല്ല ജോയന്‍റ്​ ആർ.ടി.ഒയുടെ ഓഫിസിലാണ് ജില്ലയിലെ കൺട്രോൾ റൂം. കെൽട്രോണിനാണ് കാമറകൾ സ്ഥാപിക്കുന്നതിന്‍റെയും തുടർപ്രവർത്തനങ്ങളുടെയും ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story