Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവടശേരിക്കരയിൽ...

വടശേരിക്കരയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; വലഞ്ഞ്​ നാട്ടുകാർ

text_fields
bookmark_border
വടശേരിക്കരയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; വലഞ്ഞ്​ നാട്ടുകാർ
cancel
വടശേരിക്കര: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാതെ വടശേരിക്കരയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട്​ കത്തിക്കുന്നു. പുകയും ദുർഗന്ധവും നിമിത്തം വ്യാപാരികളും നാട്ടുകാരും വലയുന്നു. മണ്ഡലകാലം കഴിഞ്ഞതോടെ കുന്നുകൂടിയ വടശേരിക്കര ടൗണിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യമാണ് മാർക്കറ്റിന് പിന്നിലായി കത്തിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാലിന്യങ്ങളെല്ലാം ഒന്നിച്ചിട്ട്​ കത്തിക്കുന്നതിനാൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും ദുർഗന്ധവും പുകയും പടരുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ജൈവമാലിന്യങ്ങളും കൂട്ടത്തിലിടുന്നതിനാൽ ഏതുസമയവും അന്തരീക്ഷം നിറയെ പുകയാണ്. ഒട്ടനവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്ന പമ്പാ നദിയിലേക്ക് ഒഴുകിയെത്തുന്ന കല്ലാറിന്റെ തീരത്താണ് മാലിന്യം കത്തിക്കാൻ കൂട്ടിയിട്ടിരിക്കുന്നത്. ജൈവമാലിന്യം സംസ്കരിക്കുന്നതിന് മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിലും ജൈവമാലിന്യങ്ങളും കൂട്ടത്തിൽ കത്തിക്കുകയാണെന്ന്​ സ്ഥലവാസികൾ പറയുന്നു. പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾക്കുപുറമെ കാക്കയും മറ്റും ഇവിടെനിന്ന് മാലിന്യാവശിഷ്ടങ്ങളും മറ്റും കൊത്തിയെടുത്ത്​ കിണറ്റിലും കുടിവെള്ള സംഭരണകളിലും നിക്ഷേപിക്കുന്നതായും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story