Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസവിശേഷം വിശേഷം പംക്തി

സവിശേഷം വിശേഷം പംക്തി

text_fields
bookmark_border
അടിനിർത്തൽ പ്രഖ്യാപനം ''കോംപ്ലിമെന്‍റ്സ്​, കോം....പ്ലിമെന്‍റ്സ്​, എല്ലാം കോംപ്ലിമെൻസാക്കി''. എന്നാണ്​ മിനഞ്ഞാന്ന്​ ഇരുകക്ഷി നേതാക്കളും ഉഭയകക്ഷി ചർച്ചക്കുശേഷം പ്രഖ്യാപിച്ചത്​. ഇങ്ങനെ നേതാക്കൾ അടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അകമ്പടിയായി പരസ്​പരം കൈകുടയലോ കെട്ടിപ്പിടിയോ ഉണ്ടായില്ല​. പുറമെ, വെടിനിർത്തിയെങ്കിലും ഉള്ളിൽ പലതും നീറുന്നുണ്ടെന്നാണ്​ വിവരം. അതിർത്തിയിലും മറ്റും സൈനികർ തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും അതിനുപിന്നാലെ വെടിപൊട്ടുകയും ചെയ്യുന്ന പ്രതിഭാസം ഇവി​ടെയും ഉണ്ടാകുമോ എന്ന ആശങ്ക എല്ലാവരുടെ ഉള്ളിലും പുകയുന്നുണ്ട്​. തെരുവിലിട്ട്​ തല്ലുമെന്ന ഭീഷണികൾ പലരും കേട്ടിട്ടുണ്ടെങ്കിലും സംഗതി കാണുന്നത്​ ഇപ്പോഴാണ്​. തല്ലുകയും രംഗം ഷൂട്ട്​ ചെയ്​ത്​ പ്രചരിപ്പിക്കുകയും അങ്ങനെ ഞങ്ങളോട്​ കളിച്ചാൽ ഇങ്ങനിരിക്കും സൂക്ഷിച്ചോ എന്ന സന്ദേശം നൽകുകയും ചെയ്യുന്ന ഗുണ്ടകളുടെ പുതു ശൈലിയാണ്​ അങ്ങാടിക്കലിലെ ഡി.വൈ.എഫ്​.ഐക്കാർ കാട്ടിയതെന്നാണ്​ തല്ലുകൊണ്ട സി.പി.ഐക്കാർ പറയുന്നത്​. തെരുവിലിട്ട്​ പട്ടിയെയാണ്​ ഇങ്ങനെ തല്ലിയിരുന്നതെങ്കിൽ, അതി​​ന്‍റെ ദൃശ്യമാണ്​ ഇങ്ങനെ പ്രചരിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. തല്ലിയവന്മാരെ കൈയോടെ പൊക്കി മൃഗപീഡനത്തിന്​ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി അകത്താക്കുമായിരുന്നു പൊലീസ്​. ഇതിപ്പോൾ തല്ല്​ കിട്ടിയത്​ പാവം സി.പി.ഐക്കാർക്കായപ്പോൾ സംഗതി പൊടി രസംതന്നെയെന്ന നിലപാടിലാണ്​ പൊലീസും. സി.പി.ഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അവരുടെ മുൻ ഗ്രാമ പഞ്ചായത്ത്​ അംഗവും പട്ടികളെപ്പോലെ കിടന്ന്​ തല്ലുകൊള്ളുന്നതി​ന്‍റെ ദൃശ്യം നാടാകെ പ്രചരിച്ചിട്ടും പൊലീസുകാർ കേസെടുത്തിട്ടില്ല. തല്ലുകിട്ടിയ ഇരുവരും ജില്ല സെക്രട്ടറി എ.പി. ജയ​ന്‍റെ നേതൃത്വത്തിലാണ്​ പൊലീസിൽ പരാതി നൽകിയത്​. അതേസമയം, 16ന്​ ബാങ്ക്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നടന്ന മറ്റ്​ സംഘർഷം, വീടാക്രമണം എന്നിവക്കെല്ലാം കേസുണ്ട്​. പ്രതികളായ 14 പേരെ കസ്​റ്റഡിയിലെടുത്ത്​ പൊലീസ്​ സ്​റ്റേഷനിൽനിന്നുതന്നെ ജാമ്യത്തിൽ വിട്ടു. തല്ല്​ പട്ടിക്കല്ല, സി.പി.ഐക്കാർക്കായാൽ ഇത്രയേ ഉള്ളൂ. ബാങ്ക്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ​സി.പി.ഐക്കാർ ഉയർത്തിയ ​ആരോപണം ഇപ്പോഴും നാട്ടിൽ പ്രചരിക്കുന്നുണ്ട്​. 15 വർഷത്തോളമായി ചന്ദനപ്പള്ളി സർവിസ്​ സഹകരണ ബാങ്ക്​ ഭരിക്കുന്ന സി.പി.എമ്മുകാർ ഒന്നരക്കോടി കട്ടുമുടിച്ചുവെന്നായിരുന്നു ആരോപണം. അങ്ങാടിക്കൽ ബാങ്കിലും അഴിമതിയാണെന്ന്​ ആരോപിച്ചു. ഇപ്പോൾ അടിനിർത്തൽ പ്രഖ്യാപനത്തിനൊപ്പം സി.പി.ഐ ജില്ല നേതൃത്വം പറഞ്ഞത്​ അഴിമതി ആരോപണങ്ങൾ ഇനി ഉന്നയിക്കില്ല എന്നാണ്​. ​ഇത്​ കേട്ടുനിന്നവർ പറഞ്ഞത്​ അടികൊടുത്തതുകൊണ്ട്​ സി.പി.എമ്മുകാർക്ക്​ ഗുണമുണ്ടായി എന്നാണ്​. ഇഷ്ടംപോലെ അടികിട്ടി, കാര്യമായ കേസില്ല. ഇനി തല്ലിയവർക്കെതിരെ ഒരക്ഷരംപോലും മിണ്ടില്ല എന്ന്​ ഏത്തവുമിടുന്നു. അടിയുംകൊണ്ട്​ പുളിയും കുടിച്ചു എന്നുപറയുന്നത്​ ഇതിനല്ലേ...
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story