Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:34 AM IST Updated On
date_range 1 Feb 2022 5:34 AM ISTകരുമാൻതോട്-തൃശൂർ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കണം
text_fieldsbookmark_border
തണ്ണിത്തോട്: കരുമാൻതോട്-തൃശൂർ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിക്കണമെന്ന് കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി സർവിസ് നിലച്ചിരിക്കുകയാണ്. ഇതുമൂലം യാത്രക്ലേശം രൂക്ഷമാണ്. രാത്രി പത്തനംതിട്ടയിൽ നിന്നെത്തി കരിമാൻതോട്ടിൽ സ്റ്റേ ചെയ്ത പുലർച്ച തൃശൂരിന് പുറപ്പെടുന്നതായിരുന്നു സർവിസ്. നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും എറണാകുളത്തേക്കും ഗുരുവായൂർ ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് സർവിസ് പ്രയോജനപ്പെട്ടിരുന്നു. ഗതാഗത വകുപ്പ് മന്ത്രിക്ക് തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതി നേരിട്ട് പരാതി നൽകുകയും ആന്‍റോ ആന്‍റണി എം.പി നേരിട്ട് ഇടപെടൽ നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പത്തോളം കെ.എസ്.ആർ.ടി.സി ബസുകൾ മുപ്പതോളം സർവിസുകൾ നടത്തിയിരുന്നിടത്ത് ഇന്ന് ഒരു സർവിസ് പോലുമില്ല. സ്വകാര്യ ബസ് മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊണ്ടുള്ള നിലപാടാണെന്നും എം.എൽ.എ ഉൾപ്പെടെ ഇതിനെ കൂട്ടുനിൽക്കുകയാണെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അജയൻപിള്ള ആനിക്കനാട്ട് അധ്യക്ഷതവഹിച്ചു. ................................. എഫ്.എസ്.ഇ.ടി.ഒ പ്രകടനം പത്തനംതിട്ട: രാജ്യത്തെ കർഷക സംഘടനകൾക്ക് കേന്ദ്രസർക്കാർ രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വഞ്ചനദിനമായി ആചരിച്ചു. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ല-താലൂക്ക് കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഡി. സുഗതൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റിഅംഗം എസ്.ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു. അടൂർ റവന്യൂ ടവറിന് മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം എസ്.നൗഷാദും തിരുവല്ല റവന്യൂ ടവറിന് മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ് ആർ. പ്രവീണും റാന്നി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം എം.എസ്. വിനോദും ഉദ്ഘാടനം ചെയ്തു. കോന്നി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല ട്രഷറർ ജി. ബിനുകുമാറും മല്ലപ്പള്ളി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. ശ്രീനിവാസനും ഉദ്ഘാടനം ചെയ്തു. PTL 14 VANCHANA എഫ്.എസ്.ഇ.ടി.ഒ പത്തനംതിട്ട മിനി സിവിൽസ്റ്റേഷന് മുന്നിൽ നടത്തിയ പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഡി. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു .................. ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും വയലത്തല: ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം ഉതൃട്ടാതി ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. രാവിലെ 7.30നും 7.48നും മധ്യേ ക്ഷേത്രം മേൽശാന്തി രഞ്ജിത് നമ്പൂതിരി കൊടിയേറ്റും. അഞ്ചിന് ഉതൃട്ടാതി ഉത്സവം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story