Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപനംകുടന്ത വനത്തിൽ...

പനംകുടന്ത വനത്തിൽ കാട്ടാന ചെരിഞ്ഞനിലയിൽ

text_fields
bookmark_border
പനംകുടന്ത വനത്തിൽ കാട്ടാന ചെരിഞ്ഞനിലയിൽ
cancel
റാന്നി: കുരുമ്പന്‍മൂഴി പനംകുടന്ത വനത്തില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വിറക് ശേഖരിക്കാനെത്തിയ നാട്ടുകാരാണ് കാട്ടുകൊമ്പനെ ഉള്‍ക്കാട്ടില്‍ ചെരിഞ്ഞനിലയിൽ കണ്ടത്. ചെങ്കുത്തായ സ്ഥലത്തേക്ക് ആന ഉരുണ്ടുവന്നതുപോലെയാണ് കിടക്കുന്നത്. ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ നിലയിലാണ്. കുരുമ്പന്‍മൂഴിയില്‍ ജനവാസ മേഖലയില്‍ തുടർച്ചയായി ശല്യംചെയ്തിരുന്ന ആനയാണെന്നാണ് സംശയം. വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനില്‍നിന്ന് അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്തെത്തി. കോന്നിയില്‍നിന്ന് വനംവകുപ്പിന്‍റെ സര്‍ജന്‍ ചൊവ്വാഴ്ച എത്തിയശേഷം പോസ്റ്റ്​മോര്‍ട്ടം ചെയ്ത് വനത്തില്‍തന്നെ മറവുചെയ്യും. നടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ പരിശോധനക്ക്​ ശേഷമേ ചെരിയാനുണ്ടായ കാരണം വെളിപ്പെടുത്താനാകൂവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ഷാജിമോന്‍ പറഞ്ഞു. എസ്.എഫ്.ഒ പി.എ. നജിമോന്‍, സാബുമോന്‍, ബി.എഫ്.ഒ അക്ഷയ് ബാബു, പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് രാത്രി ക്യാമ്പ്​ ചെയ്യുന്നുണ്ട്. Ptl rni _1 elephant ഫോട്ടോ: കുരുമ്പന്‍മൂഴി പനംകുടന്ത വനത്തിൽ ചെരിഞ്ഞ ആന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story