Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധ്യാപകരുടെ വായ്​...

അധ്യാപകരുടെ വായ്​ മൂടിക്കെട്ടാനുള്ള നീക്കം പ്രതിഷേധാർഹം -എ.എച്ച്.എസ്.ടി.എ

text_fields
bookmark_border
പത്തനംതിട്ട: അധ്യാപകർ അഭിപ്രായം പറയാൻ പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്ന് എയ്​ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഭരണഘടന ലംഘനമാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള നിയന്ത്രണങ്ങളെ മറയാക്കി അധ്യാപക സംഘടനകളുമായി ഒരുവിധ ചർച്ചയുമില്ലാതെ ഏകപക്ഷീയമായി ഫോക്കസ് ഏരിയ സംബന്ധിച്ച തീരുമാനമെടുത്തത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങളും നിയമനടപടികളുമായി എ.എച്ച്.എസ്.ടി.എ മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇടതുപക്ഷം മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ജില്ല പ്രസിഡൻറ് ജിജി എം. സക്കറിയ, സെക്രട്ടറി പി. ചാന്ദിനി, ട്രഷറർ ബെനു ഐപ്പ്, മീന എബഹാം, കെ. ബിനു, സത്യപാലൻ, എസ്. ജ്യോതിസ്, ജിനു ഫിലിപ് എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story