Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:30 AM IST Updated On
date_range 1 Feb 2022 5:30 AM ISTതദ്ദേശം ഒരുവർഷം – കോന്നി
text_fieldsbookmark_border
പുതിയ പദ്ധതികളില്ല - കെ.ജി. ഉദയകുമാർ (പ്രതിപക്ഷ നേതാവ്) യു.ഡി.എഫ് നേതൃത്വം നൽകുന്ന കോന്നി പഞ്ചായത്ത് ഭരണസമിതി സമ്പൂർണ പരാജയമാണെന്നാണ് പ്രതിപക്ഷം. കാലാകാലങ്ങളിൽ ഓരോ ഭരണസമിതി വിഭാവനം ചെയ്ത പദ്ധതികളാണ് ഇപ്പോഴും നടപ്പാക്കുന്നത്. പുതുതായി ഒന്നും ആവിഷ്കരിച്ചിട്ടില്ല. ട്രഷറി കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും പുതിയ വ്യാപാര സമുച്ചയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പേ നിർമാണം പൂർത്തീകരിക്കേണ്ട കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ തടസ്സംനിന്നു. പിന്നീട് കോന്നി എം.എൽ.എയുടെയും സർക്കാറിന്‍റെയും ശക്തമായ ഇടപെടൽ മൂലമാണ് ഇപ്പോൾ സ്ഥലം വിട്ടുനൽകിയത്. കോന്നി മത്സ്യ മാർക്കറ്റിൽ കച്ചവടം ചെയ്യാൻ വ്യാപാരികൾ തയാറാകാത്തതുമൂലം പഞ്ചായത്തിന് ഒരോ മാസവും പതിനായിരങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പണി പൂർത്തീകരിച്ച ശുചിമുറി തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. കുടിവെള്ള പ്രശ്നത്തിനും മാലിന്യപ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ യു.ഡി.എഫ് ഭരണസമിതിക്ക് സാധിച്ചിട്ടില്ല. കെ.ജി. ഉദയകുമാർ. പ്രതിപക്ഷ നേതാവ് കോന്നി ഗ്രാമപഞ്ചായത്ത്. ഫോട്ടോ: PTL41 udayakumar കെ.ജി. ഉദയകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story