Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: സഞ്ചരിക്കുന്ന കിയോസ്‌കുമായി ഹോമിയോപ്പതി വകുപ്പ്

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വിതരണം ചെയ്യുന്നതിനുള്ള ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന കിയോസ്‌കിന്റെ ജില്ലതല പര്യടനം തുടങ്ങി. കലക്ടറേറ്റ് അങ്കണത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കിയായിരുന്നു ഉദ്ഘാടനം. ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. ബിജുകുമാര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഹോമിയോപ്പതി ബൂസ്റ്റര്‍ മരുന്ന് നല്‍കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ അഞ്ചുദിവസം പര്യടനം നടത്തുന്ന കിയോസ്‌ക് ഇന്ന്​ പത്തനംതിട്ട, കോന്നി, രണ്ടിന് മല്ലപ്പള്ളി, റാന്നി, മൂന്നിന് തിരുവല്ല, നാലിന് അടൂര്‍, പന്തളം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9447040126. ഫോട്ടോ PTL 11 HOMEO ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന കിയോസ്‌കിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിർവഹിക്കുന്നു .......................... അദാലത്ത് പത്തനംതിട്ട: ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ 11, 26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അദാലത്ത് നടത്തും. 2017 മാര്‍ച്ച് 31 വരെ ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ചതുമൂലം നടപടി നേരിടുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തില്‍ കുറവ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും കേസ് തീര്‍പ്പാക്കാം. ഫോണ്‍: 04734 246372.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story