Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:29 AM IST Updated On
date_range 1 Feb 2022 5:29 AM ISTറാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ( എസ്.സി/എസ്.ടിക്കാര്‍ക്ക് മാത്രമുള്ള സ്പെഷല്‍ റിക്രൂട്ട്മെന്‍റ്) (കാറ്റഗറി നം. 250/2020) തസ്തികയിലേക്ക് 27800-59400 ശമ്പള നിരക്കില്‍ 09.07.2021ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. ....................... ഒന്നാംക്ലാസിലേക്ക് പ്രവേശനം പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിനായി പട്ടിക വര്‍ഗക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ അധികരിക്കരുത്. ഏത് സ്‌കൂളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കുന്നത് എന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍ : 04735 227703, 9496070349. ................... യോഗം ചേരും പത്തനംതിട്ട: 2021- 22 അധ്യാന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം സംബന്ധിച്ച് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ ഈ മാസം മൂന്നിന് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ സ്റ്റുഡന്റ്സ് ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story