Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:29 AM IST Updated On
date_range 1 Feb 2022 5:29 AM ISTപെന്‍ഷന്‍ മസ്റ്ററിങ്: അക്ഷയകേന്ദ്രങ്ങളില്‍ ഇന്നുമുതല്‍
text_fieldsbookmark_border
പത്തനംതിട്ട: അക്ഷയ കേന്ദ്രങ്ങളില്‍ രണ്ടാംഘട്ട ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് ചൊവ്വാഴ്ച മുതല്‍ 20വരെ നടക്കും. 2019 ഡിസംബര്‍ 31വരെയുള്ള സാമൂഹികസുരക്ഷ/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനുമാണ് അക്ഷയകേന്ദ്രങ്ങള്‍ മുഖേന അവസരം. സാമൂഹിക, സുരക്ഷ പെന്‍ഷനുകള്‍, കര്‍ഷക പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷനുകള്‍ എന്നിവയുടെ ഗുണഭോക്താക്കള്‍ക്ക് രണ്ടുവര്‍ഷം മുമ്പ് മസ്റ്ററിങ് നടപ്പാക്കിയിരുന്നു. അന്ന് മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മസ്റ്ററിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്ററിങ് സൗജന്യമാണ്. ........................... പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റെസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിന് എല്ലാ ജാതിവിഭാഗത്തിലും ഉള്‍പ്പെട്ട വിദ്യാർഥികളുടെ രക്ഷാകര്‍ത്താക്കളില്‍നിന്ന് ഇടുക്കിയിലെ പൈനാവ്, വയനാട്ടിലെ പൂക്കോട്, പാലക്കാടിലെ അട്ടപ്പാടി എന്നീ മൂന്ന് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷം ആറാംക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവര്‍ഗക്കാരായ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ഫോൺ: 04735 227703, 9496070349. .............................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story