Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിഴിതുറക്കാതെ...

മിഴിതുറക്കാതെ ഹൈമാസ്റ്റ് ലൈറ്റുകള്‍

text_fields
bookmark_border
ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കോന്നി മണ്ഡലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ കോന്നി: മുന്‍ എം.എല്‍.എയുടെയും നിലവിലെ എം.പിയുടെയും എം.എല്‍.എയുടെയും പ്രാദേശിക വികസന ഫണ്ടുകള്‍ ചെലവാക്കി ആഘോഷമായി ഉദ്​ഘാടനങ്ങള്‍ നടത്തിയ കോന്നി നിയോജക മണ്ഡലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ നശിക്കുന്നു. നിരവധി ഹൈമാസ്റ്റ് ലൈറ്റുകളാണ് അടൂര്‍ പ്രകാശ് കോന്നി എം.എല്‍.എ ആയിരുന്നപ്പോഴും ആന്‍റോ ആന്‍റണി എം.പിയുടെ വികസന ഫണ്ടുകള്‍ ഉപയോഗിച്ചും സ്ഥാപിച്ചത്​. രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപ വരെ വിനിയോഗിച്ചാണ് ഇവയില്‍ പലതും സ്ഥാപിച്ചത്‌. എന്നാല്‍, ഉദ്​ഘാടനം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍തന്നെ ഇത് പ്രവര്‍ത്തനരഹിതമായി. കോന്നി, അരുവാപ്പുലം, ചിറ്റാര്‍, പ്രമാടം, സീതത്തോട്, മലയാലപ്പുഴ തുടങ്ങി പല പഞ്ചായത്തുകളിലും ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതെ ഇവയില്‍ ഏറെയും നശിക്കുകയാണ്​. മലയോര മേഖലകളിലെ പ്രധാന ജങ്​ഷനുകളില്‍ സ്ഥാപിച്ച ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുലര്‍ച്ചയും മറ്റും യാത്ര ചെയ്യുന്നവര്‍ ഇരുട്ട് നിറഞ്ഞ ജങ്​ഷനുകളില്‍നിന്നാണ് ഇപ്പോള്‍ ബസ് കയറുന്നത്. കാട്ടുപന്നിയുടെയടക്കം ആക്രമണങ്ങള്‍ വര്‍ധിക്കുന്ന മലയോര മേഖലകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story