Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:34 AM IST Updated On
date_range 30 Jan 2022 5:34 AM ISTതിരുവല്ലയിൽ കോവിഡ് വ്യാപനം രൂക്ഷം
text_fieldsbookmark_border
തിരുവല്ല: കോവിഡ് മൂന്നാംഘട്ട വ്യാപനം തിരുവല്ലയിൽ അതിരൂക്ഷം. ജില്ല ആസ്ഥാനമായ പത്തനംതിട്ട കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സ്ഥലമായി തിരുവല്ല മാറി. ഒരാഴ്ചക്കിടെ ആശുപത്രികളിലും ബാങ്കുകളിലും സ്‌കൂളുകളിലും ഓഫിസുകളിലും ഉൾപ്പെടെ നിരവധി ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഒമിക്രോൺ വൈറസാണ് പടരുന്നതെന്നാണ് അനുമാനം. ഇപ്പോൾ പരിശോധന നടത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. മിക്കവരും പനിബാധിതരായി വീടുകളിൽ തന്നെ കഴിയുകയാണ്. അതേസമയം, രോഗലക്ഷണങ്ങളുമായി പരിശോധക്ക് എത്തുന്നവരിൽ 90ശതമാനം കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന കണക്കിൽ 196 പേർ തിരുവല്ല നഗരസഭയിൽ മാത്രം രോഗബാധിതരായി. തിരുവല്ല നഗരസഭ പ്രദേശത്ത് കോവിഡ് ബാധിതരായ രണ്ടായിരത്തോളംപേർ ഇപ്പോൾ ചികിത്സയിലാണ്. ശനിയാഴ്ച നഗരസഭയിൽ മാത്രം196 പേർക്ക് പുതുതായി രോഗബാധ ഉണ്ടായി. പെരിങ്ങര 22, ഇരവിപേരൂർ 80 കടപ്ര 19, കവിയൂർ 23, കുറ്റൂർ 15, നെടുമ്പ്രം 13, നിരണം 12 എന്നിങ്ങനെയാണ് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. ഒ.പിയിൽ ചികിത്സ തേടിയെത്തുന്നവരിൽ ഡോക്ടർമാർ നിർദേശിക്കുന്ന രോഗലക്ഷണമുള്ളവർ മാത്രമാണ് ഇപ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്. ഗുരുതരപ്രശ്‍നങ്ങൾ ഉള്ളവരെ മാത്രമാണ് ആശുപത്രികളിൽ കിടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story