Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹരിതവിദ്യാലയ പുരസ്കാരം

ഹരിതവിദ്യാലയ പുരസ്കാരം

text_fields
bookmark_border
ഹരിത വിദ്യാലയ പുരസ്ക്കാരം മല്ലപ്പള്ളി: സി.എസ്.ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വിഭാഗം ഏർപ്പെടുത്തിയ ഹരിത വിദ്യാലയം അവാർഡ് സി.എം.എസ് ഹൈസ്കൂളിന് ലഭിച്ചു. മന്ത്രി പി. പ്രസാദിൽനിന്ന്​ പ്രഥമാധ്യാപകൻ ഡബ്ല്യു.ജെ. വർഗീസ് അവാർഡ് ഏറ്റുവാങ്ങി. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷതവഹിച്ചു. കോമളത്ത് മേജർ പാലം നിർമിക്കണം മലപ്പള്ളി: പ്രളയത്തിൽ തകർന്ന കോമളം പാലത്തിനുപകരം പുതിയ മേജർ പാലം നിർമിക്കണമെന്ന് ജനതാദൾ എസ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള പാലത്തിന്‍റെ നിർമാണത്തിലുണ്ടായ സാങ്കേതിക പിഴവുകൾ പരിഹരിച്ച് ഒരേസമയം ഇരു വശത്തേക്കും വാഹനങ്ങൾ പോകുന്ന വിധത്തിലും നടപ്പാതയും ഉൾപ്പെടുന്ന പാലമാണ് നിർമിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജയിംസ് വർഗീസ് അധ്യക്ഷതവഹിച്ചു. രാജൻ എം.ഈപ്പൻ, ജോൺ കുര്യൻ, ശ്രീലാൽ, പി.കെ. വർഗീസ്, കെ.കെ. ഉണ്ണി, പി.എം. ജോയി, മാത്യു കുര്യൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story