Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടിപ്പർ ലോറികൾ...

ടിപ്പർ ലോറികൾ പായുന്നു; ചുങ്കപ്പാറ ടൗണിൽ പൊടിശല്യം രൂക്ഷം

text_fields
bookmark_border
റാന്നി: ചുങ്കപ്പാറ അമിറ്റി പാറമടയിൽനിന്ന്​ പുറപ്പെടുന്ന ടിപ്പർ ലോറികൾ ചുങ്കപ്പാറ ടൗണിൽ പൊടിശല്യം രൂക്ഷമാക്കുന്നതായി പരാതി. രാവിലെ അഞ്ചുമുതൽ നൂറുകണക്കിന് ടിപ്പർ ലോറികളാണ്​ ചുങ്കപ്പാറ ടൗണിലൂടെ ചീറിപ്പായുന്നത്​. അമിത ലോഡ് കയറ്റിപ്പോകുന്ന ലോറികളിൽനിന്ന്​ പാറപ്പൊടി റോഡിലേക്ക്​ തുളുമ്പിപ്പോകുന്നത്​ നിത്യകാഴ്ചയാണ്. ചുങ്കപ്പാറ ടൗണിൽനിന്ന്​ ഒരുകിലോമീറ്റർ ദൂരമുള്ള പൊന്തൻപുഴ റോഡ് കുണ്ടുംകുഴിയുമായി തകർന്നുകിടക്കുകയാണ്. വല്ലപ്പോഴും പാറമടയിൽനിന്ന്​ മക്ക് കൊണ്ട് തള്ളുന്നതൊഴിച്ചാൽ ഒരുവിധ പണിയും നടക്കുന്നില്ല. പൊടിശല്യം കാരണം മാസങ്ങളായി ഓട്ടോകൾക്ക്​ ഓട്ടമില്ല. കടകളിൽ 25 ശതമാനംപോലും കച്ചവടം ഇല്ല. ടിപ്പറുകളുടെ പാച്ചിൽ കാരണം വഴിയാത്രക്കാർക്ക്​ ഭീതിയോടുകൂടിയേ റോഡിൽ ഇറങ്ങാൻ കഴിയൂ. പാറമടയിൽ നിന്നുള്ള ദുരിതത്തിനെതിരെ യുവജനപ്രസ്ഥാനങ്ങൾ സമരപരിപാടികൾ ആരംഭിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. Ptl rni - 1 Rock
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story