Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാരൂര്‍ ഹയര്‍...

മാരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിഥി അധ്യാപകര്‍ക്ക് ശമ്പളമില്ല

text_fields
bookmark_border
അടൂര്‍: ന്ന്​ പരാതി. ഈ അധ്യയനവര്‍ഷം ജോലി ചെയ്യുന്ന 12 ഗെസ്റ്റ് അധ്യാപകര്‍ക്ക് 2021 നവംബര്‍ മുതല്‍ വേതനം നല്‍കിയിട്ടില്ല. ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഗെസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ട്രഷറിയില്‍നിന്ന് പണം എടുത്ത് വിനിയോഗിക്കുന്നതിന് സ്‌കൂളിലെ പ്രധാനാധ്യാപികക്ക് ചുമതല നല്‍കിയിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് പിന്നീട് അത് ഒഴിവാക്കി. കോവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ലാത്തവരാണ് ഗെസ്റ്റ് അധ്യാപകരായി ജോലിചെയ്യുന്നത്. ദൂരെനിന്ന് വന്നാണ് മിക്കവരും ക്ലാസെടുക്കുന്നതും. അധ്യാപകര്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരാതിനല്‍കി. അതിഥി അധ്യാപകര്‍ മൂന്നുദിവസമായി ക്ലാസുകള്‍ ബഹിഷ്​കരിച്ചിരിക്കുകയാണ്. വേതനം കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. ഹയര്‍ സെക്കന്‍ഡറിയുടെ തുടക്കം മുതല്‍ അതിഥി അധ്യാപകരാണ് ക്ലാസ് നടത്തുന്നത്. എന്നാല്‍, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അനുമതി ലഭിച്ചില്ല. പിന്നീട്​​ 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് അതിഥി അധ്യാപകരെ നിയമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story