Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:30 AM IST Updated On
date_range 30 Jan 2022 5:30 AM ISTആൾക്കൂട്ടം ഒഴിവാക്കും; ചടങ്ങുകൾ മാത്രമായി കോട്ടാങ്ങൽ പടയണി
text_fieldsbookmark_border
മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കോട്ടാങ്ങൽ പടയണിയുടെ സുഗമമായ നടത്തിപ്പിനായി കഴിഞ്ഞദിവസം എം.എൽ.എയുടെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ കൂടിയ ഉന്നതതല യോഗത്തിന് പിന്നാലെ അനുബന്ധ വിലയിരുത്തൽ യോഗം കൂടി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, പടയണി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കോവിഡ് അതിരൂക്ഷമായ സി കാറ്റഗറിയിൽ പത്തനംതിട്ട ജില്ലയെ ഉൾപ്പെടുത്തിയതിനാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായി, ആൾക്കൂട്ടവും ആർഭാടവും ഒഴിവാക്കി, ഒഴിച്ചുകൂടാനാകാത്ത ആളുകളുടെ സാന്നിധ്യത്തിൽ പടയണി നടത്തുന്നതിന് ശനിയാഴ്ച ചേർന്ന വിലയിരുത്തൽ യോഗം തീരുമാനിച്ചു. തീരുമാനപ്രകാരം കച്ചവടസ്ഥാപനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള അവസരം ഉണ്ടാകും. രാത്രിയിൽ നടക്കുന്ന പടയണി ചടങ്ങുകൾ, യഥാവിധി ആൾക്കൂട്ടം ഇല്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, ദൂരെയുള്ള ആളുകൾക്ക് പടയണി കാണുന്നതിനും വഴിപാട് നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story