Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:30 AM IST Updated On
date_range 30 Jan 2022 5:30 AM ISTമദ്യ, മയക്കുമരുന്ന് വേട്ട: നടപടി ശക്തമാക്കി പൊലീസ്,
text_fieldsbookmark_border
p2 lead ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ പത്തനംതിട്ട: ജില്ലയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി തുടരുന്നതായും, കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. നിരവധിപേര്‍ അറസ്റ്റിലായി. സ്‌പെഷല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തി റെയ്ഡുകളും കര്‍ശന പരിശോധനകളും തുടരും. ഒപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയതായും ജില്ല പൊലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരായ സ്‌പെഷല്‍ ഡ്രൈവ് നടന്നുവരുകയാണ്. ജനുവരി 28വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 245 റെയ്ഡുകളാണ് നടത്തിയത്. 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53പേരെ പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം പന്തളം, റാന്നി, കീഴ്വായ്പൂര്, കോന്നി, കൂടല്‍, കൊടുമണ്‍, മലയാലപ്പുഴ, വെച്ചൂച്ചിറ, തണ്ണിത്തോട്, പമ്പ സ്റ്റേഷനുകളിലായി 10 കേസുകളെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ നോഡല്‍ ഓഫിസറും നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുമായ ആര്‍. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ ജില്ല ആന്‍റി നാര്‍കോട്ടിക് ടീം (ഡാന്‍സാഫ് ) അംഗങ്ങള്‍, ജില്ലാതലത്തിലുള്ള ആക്ഷന്‍ ഗ്രൂപ്, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേക സെല്‍, എസ്.എച്ച്.ഒമാര്‍ എന്നിവരുടെ സംഘമാണ് റെയ്ഡുകളും മറ്റ് നടപടികളും സ്വീകരിക്കുന്നത്. ജില്ലയില്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ റെയ്ഡുകള്‍ തുടരാനും കേസുകള്‍ പരമാവധി രജിസ്റ്റര്‍ ചെയ്യുന്നതിനും എല്ലാ എസ്.എച്ച്.ഒമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്നുകള്‍, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉറവിടം കണ്ടെത്തല്‍, ഇവയുടെ വിതരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ പൊലീസ് നിരീക്ഷണവും നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യുന്നവരുടെ അനധികൃത വസ്തുവകകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കും. മുന്‍ കുറ്റവാളികള്‍, പ്രത്യേകം സംശയിക്കുന്നവര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ താമസിക്കുന്നുണ്ടെങ്കില്‍ നിരീക്ഷണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കി. സ്‌പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടതും മറ്റുമായ കാര്യങ്ങളില്‍ എടുത്ത നടപടി ജില്ല പൊലീസ് മേധാവി ദിവസവും വിലയിരുത്തും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നികുതി കുടിശ്ശിക ഒടുക്കാം പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ നാലുവര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് നികുതി അടക്കാന്‍ കഴിയാതെ വന്നിട്ടുള്ള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നികുതി ബാധ്യത ഒഴിവാക്കാന്‍ അവസരം. 2016 മാര്‍ച്ച് 31ന് മുമ്പ് വാഹനം ഉപയോഗ യോഗ്യമല്ലാതെയോ, റവന്യൂ റിക്കവറിയില്‍ ഉള്‍പ്പെട്ടതോ, വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും തരത്തില്‍ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് അവരുടെ നികുതി ബാധ്യത 2022 മാര്‍ച്ച് 31വരെ അടച്ചുതീര്‍ക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ നാലുവര്‍ഷത്തെ മൊത്തം കുടിശ്ശികയുടെ 30 ശതമാനം, നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനം ഒടുക്കി ജപ്തി നടപടിയില്‍ നിന്നും മറ്റ് നിയമനടപടിയില്‍ നിന്നും ഒഴിവാകാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story