Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്ദനപ്പള്ളി സർവിസ്...

ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്കിലെ തട്ടിപ്പ്​ അന്വേഷിക്കണം

text_fields
bookmark_border
ptl th 4 പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കൽ തെക്ക്​ സർവിസ്​ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവത്തെ തുടർന്ന് സി.പി.ഐ അങ്ങാടിക്കൽ ബ്രാഞ്ച് സെക്രട്ടറിയും ചന്ദനപ്പള്ളി സഹകരണ ബാങ്കിലെ ജീവനക്കാരനുമായ നേതാവ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഴിമതി വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന്​ കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്കിലെ ഒന്നരക്കോടിയുടെ തട്ടിപ്പിന് ചില സി.പി.എം നേതാക്കൾ കൂട്ടുനിന്നതായി സി.പി.ഐ ബ്രാഞ്ച്​ സെ​ക്രട്ടറി വിഡിയോയിലൂടെ ആരോപിച്ചിരുന്നു. ഒരു ഈടും നൽകാതെ 30 ലക്ഷം രൂപ പാർട്ടി അനുഭാവിക്ക്​ ലോൺ നൽകിയതായും ആരോപിക്കുന്നുണ്ട്​. സി.പി.ഐ ബ്രാഞ്ച്​ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ സി.പി.എം ജില്ല നേതൃത്വം പ്രതികരിക്കണമെന്ന്​ കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ സി.ജി. ജോയി അധ്യക്ഷതവഹിച്ചു. അഡ്വ. ബിജു ഫിലിപ്, അങ്ങാടിക്കൽ വിജയകുമാർ, സുരേഷ് മുല്ലൂർ ,ജോർജ് ബാബുജി, പ്രകാശ് പുത്തൻകാവിൽ, ജോൺസൺ മാത്യു, ബിജു അങ്ങാടിക്കൽ, ഡി. കുഞ്ഞുമോൻ, മോഹനൻ ചന്ദനപ്പള്ളി, കെ. സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story