Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലസ് വൺ...

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്​ പരീക്ഷ മാറ്റിവെക്കണം

text_fields
bookmark_border
ptl th 3 പത്തനംതിട്ട: പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്​ പരീക്ഷ മാറ്റിവെക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ. കോവിഡ് അതിവ്യാപന സാഹചര്യമാണ് നിലവിലുള്ളത്. ഈ മാസം 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്​ പരീക്ഷ എഴുതുന്ന നല്ലൊരു ഭാഗം കുട്ടികളും കോവിഡ് ബാധിതരാണ്. അധ്യാപകരിൽ കൂടുതൽപേരും കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുകയാണ്​​. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തിയാൽ കോവിഡ് അതിവ്യാപനത്തിന് കാരണമാകും. പി.എസ്.സിയും സർവകലാശാല പരീക്ഷകളുമടക്കം നിരവധി പരീക്ഷകൾ മാറ്റിവെച്ച സാഹചര്യത്തിൽ 31ന്​ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്​ പരീക്ഷ മാറ്റിവെക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ ജിജി എം. സ്‌കറിയയും സെക്രട്ടറി പി. ചാന്ദിനിയും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story