Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:33 AM IST Updated On
date_range 29 Jan 2022 5:33 AM ISTപന്തളം നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പാസ്സായില്ലെന്ന് ആക്ഷേപം
text_fieldsbookmark_border
സെപ്റ്റിക് ടാങ്ക്-ശൗചാലയ നിർമണപദ്ധതികൾ നഗരസഭക്ക് നഷ്ടപ്പെട്ടെന്ന് പന്തളം: പന്തളം നഗരസഭയിൽ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതി റിവിഷൻ ഇതുവരെ പാസ്സാക്കാത്തതിനാൽ നഗരസഭ വീണ്ടും പ്രതിസന്ധിയിലായി. കാർഷിക, ആരോഗ്യ, പൊതുമരാമത്ത്, വെറ്ററിനറി മേഖലകളിലെ പദ്ധതികൾ നടപ്പായില്ലെന്നും ആക്ഷേപമുണ്ട്. ഒരു വ്യക്തിഗതാനുകൂല്യങ്ങളും നൽകാൻ കഴിയുന്നില്ല. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് 86ാം സ്ഥാനത്താണ് പന്തളം നഗരസഭ. ആകെ 87 നഗരസഭകളാണുള്ളത്. വീടില്ലാത്തവർക്കുള്ള ഭവന നിർമാണ പദ്ധതിയായ പി.എം.എ.വൈ ആറാം ഡി.പി.ആർ നടപ്പാക്കാത്തതിനാൽ ഏഴാം ഡി.പി.ആർ. നഷ്ടപ്പെട്ടുകഴിഞ്ഞു. കുഴി കക്കൂസ് മാറ്റി സെപ്റ്റിക് ടാങ്കാക്കാനുള്ള പദ്ധതിയും ശൗചാലയ നിർമാണവും പദ്ധതികളും നഗരസഭയ്ക്ക് നഷ്ടപ്പെട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ നേരിട്ടിടപെട്ട് ഗുണപരിശോധന നടത്തിയെന്ന് പറഞ്ഞ് വാങ്ങിച്ച ട്യൂബ് ലൈറ്റുകൾ ആദ്യദിവസംതന്നെ ഫ്യൂസായി. ഫ്യൂസായ ട്യൂബ് ലൈറ്റുകൾ വാരിക്കെട്ടി മുനിസിപ്പൽ കൗൺസിൽ ഹാളിൽ കൗൺസിലർമാർ ഉപേക്ഷിച്ചു. ഗുണനിലവാരം കുറഞ്ഞ ഇലക്ടിക്കൽ സാധനങ്ങളുടെ പണം നൽകരുതെന്ന കൗൺസിലിന്‍റെ തീരുമാനം അവഗണിച്ച് 15 ലക്ഷം രൂപ നൽകിയതിൽ വലിയ അഴിമതിയുണ്ടെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പട്ടികജാതി ആനുകൂല്യങ്ങളും നൽകിയിട്ടില്ല. മാലിന്യ പ്ലാന്റിന്‍റെ പ്രവർത്തനം നിലച്ചതിനാൽ പന്തളം ടൗണിന്‍റെ ഹൃദയഭാഗത്തുള്ള മാലിന്യശേഖരണ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടിയതിനുശേഷം മുട്ടാർ നീർച്ചാലിൽ നിക്ഷേപിച്ചുതുടങ്ങിയിരിക്കുന്നു. കോവിഡിന്‍റെ അവസ്ഥ അതി തീവ്രമായിട്ടും നഗരസഭ ഭരണസമിതി അനങ്ങുന്നില്ല. ആംബുലൻസ് സജ്ജമാക്കണമെന്ന ഗവൺമൻെറ് നിർദേശം കാറ്റിൽപറത്തി. അഴിമതി നിറഞ്ഞ ബി.ജെ.പി ഭരണസമിതി രാജിവെക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story