Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരീക്ഷ ഫീസടക്കാൻ...

പരീക്ഷ ഫീസടക്കാൻ ഹിന്ദി ക്ലബ്

text_fields
bookmark_border
കോന്നി: കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽനിന്ന്​ സ്​പെഷൽ ഫീസും പൊതു പരീക്ഷകളുടെ ഫീസും അടക്കാൻ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന അർഹരായ കുട്ടികളെ സഹായിക്കാൻ ഹിന്ദി ക്ലബ്. കലഞ്ഞൂർ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ക്ലബ് സ്ഥാപിച്ചിട്ട് 15 വർഷം പിന്നിടുകയാണ്. 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൂർവവിദ്യാർഥി ദിലിന്‍റെ സഹായധനം മൂലധനമാക്കി സ്നേഹധാര 2022 എന്ന പേരിൽ പരീക്ഷ ഫീസ് അടക്കാൻ സഹായ പദ്ധതിയുമായി ഹിന്ദി ക്ലബ് മുന്നോട്ട് വന്നത്. ഹിന്ദി ക്ലബിന്‍റെ നേതൃത്വത്തിൽ 2015ൽ നടന്ന നിക്ഷേപനന്മ എന്ന സേവന പ്രവർത്തനത്തിന്‍റെ കൺവീനറായിരുന്ന ഇപ്പോൾ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ദിലിൻ എന്ന പൂർവവിദ്യാർഥി. പ്രിൻസിപ്പൽ എം. സക്കീന ആദ്യ ഗഡു ഏറ്റുവാങ്ങി. ഓൺലൈനായി നടന്ന വാർഷികാഘോഷ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ്​ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പുഷ്പവല്ലി യോഗം ഉദ്ഘാടനം ചെയ്തു. സജയൻ ഓമല്ലൂർ, രാജേഷ് എസ്. വള്ളിക്കോട്, ആശ സജി, രമ സുരേഷ്, ദിലിൻ, ഷീല വിജയൻ, സതീഷ് കുമാർ, എസ്. ലാലി, ടി. നിർമല ,ജിമ്മി ജോർജ്, വിജേഷ്, ഫിലിപ് ജോർജ്, ആർ. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story