Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:31 AM IST Updated On
date_range 29 Jan 2022 5:31 AM ISTഅച്ചൻകോവിലാറ്റിൽ വിഷം കലക്കി മീൻപിടിത്തം
text_fieldsbookmark_border
രാത്രി ആറ്റിൽ വിഷം കലക്കി അതിരാവിലെയെത്തി മയങ്ങിയും ചത്തും കിടക്കുന്ന മത്സ്യങ്ങളെ ശേഖരിക്കുന്നു പന്തളം: അച്ചൻകോവിലാറ്റിൽ പന്തളം, അമ്പലക്കടവ്, വള്ളിക്കോട് ഉൾപ്പെടെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിഷം കലക്കി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു. ചീഞ്ഞളിഞ്ഞ മീനിന്‍റെ ദുർഗന്ധം പരക്കുന്നതായി തീരദേശ വാസികൾ പറയുന്നു. രാത്രിയിൽ ആറ്റിൽ വിഷം കലക്കി അതിരാവിലെയെത്തി മയങ്ങിയും ചത്തും കിടക്കുന്ന മത്സ്യങ്ങളെ കൊണ്ടുപോകും. വലിയ മത്സ്യങ്ങൾ കൂടാതെ മത്സ്യക്കുഞ്ഞുങ്ങളും ആമയും അടക്കം ചത്തുപൊങ്ങുന്നുണ്ട്. ഉപേക്ഷിക്കുന്നവ വെള്ളത്തിൽ ദുർഗന്ധം പരത്തുന്നു. ഉണക്കക്കാലമായതുകൊണ്ട് ജനങ്ങൾ കുടിക്കാനും വസ്ത്രങ്ങൾ അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. വിഷം കലർന്ന വെള്ളമായതിനാൽ ഇത് പല രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്. അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ മാത്രമല്ല, പന്തളത്തിന്‍റെ സമീപ പ്രദേശമായ ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ ഭാഗത്തുനിന്നും ചിലരെത്തി ഇങ്ങനെ മീൻ പിടിക്കുന്നുണ്ട്. കരിമീൻ പ്രജനന കാലമായതിനാൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ നശിക്കുന്നുണ്ട്. കരിമീൻ കുഞ്ഞുങ്ങളെ ലക്ഷങ്ങൾ മുടക്കിയാണ് ഫിഷറീസ് വകുപ്പ് വർഷംതോറും അച്ചൻകോവിലാറ്റിൽ നിക്ഷേപിക്കുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥരും പന്തളം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. -------------- ഫോട്ടോ: അച്ചൻകോവിലാറ്റിലെ പന്തളം ഭാഗത്തെ തീരങ്ങളിൽ ആമ ഉൾപ്പെടെ ചത്തുപൊങ്ങിയനിലയിൽ ----------- mustttttttttttttt റിപ്പബ്ലിക് ദിനാഘോഷം കോഴഞ്ചേരി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ഹിദായത്തുൽ ഇസ്ലാം ജമാഅത്തിൽ ഇമാം അബ്ദുൽഖാദർ മൗലവി ദേശീയപതാക ഉയർത്തി. ചടങ്ങിൽ തൻസീർ മൗലവി, പ്രസിഡന്റ് സി.എസ്. യൂസഫ്, വൈസ് പ്രസിഡന്റ് മുഹമ്മദ് യാസീൻ, സെക്രട്ടറി നൂർ മുഹമ്മദ്, മദ്റസ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
