Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോയിപ്രം ബ്ലോക്ക്...

കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം

text_fields
bookmark_border
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചു. നേരത്തേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് അംഗം ഉണ്ണി പ്ലാച്ചേരി പിന്തുണച്ചതോടെ യു.ഡി.എഫ് ഭരണസമിതി പുറത്തായിരുന്നു. ഇതോടെ ജില്ലയിൽ കൈവശമുണ്ടായിരുന്ന അവസാന ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് നഷ്ടമായി. വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ശോശാമ്മ ജോസഫ് മുൻ പ്രസിഡന്റ് ജിജി ജോൺ മാത്യുവിനെ ആറിനെതിരെ ഏഴ് വോട്ടിന്​ പരാജയപ്പെടുത്തി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ട ഉണ്ണി പ്ലാച്ചേരി എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി വരണാധികാരിയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story