Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹയര്‍ സെക്കന്‍ഡറി...

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മികച്ചതാക്കാന്‍ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

text_fields
bookmark_border
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം മികച്ചതാക്കാന്‍ 'നമ്മളെത്തും മുന്നിലെത്തും' പദ്ധതിയുമായി ജില്ല പഞ്ചായത്ത്. പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ പതിനാലാം സ്ഥാനത്തു നില്‍ക്കുന്ന പത്തനംതിട്ട ജില്ലയെ മുന്നിലെത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷംമുമ്പ് പ്ലസ് ടു ക്ലാസുകാര്‍ക്ക് 15 വിഷയങ്ങളില്‍ ലളിതമായ പഠന സാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ പതിനൊന്നാം ക്ലാസുകാര്‍ക്ക് പഠനസാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫിസിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്​, ബോട്ടണി, ഹിസ്റ്ററി, ജോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ജില്ലയിലെ വിദഗ്ധരായ അധ്യാപകര്‍ ലളിതമായ പഠനസാമഗ്രികള്‍ തയാറാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ക്കും മലയാളത്തില്‍ ആയിരിക്കും പഠന സാമഗ്രികള്‍ തയാറാക്കുക. അച്ചടിക്കുന്ന പഠനസാമഗ്രികള്‍ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആവശ്യക്കാരായ കുട്ടികളില്‍ എത്തിക്കും. ഇതിനായി പദ്ധതി അംഗീകരിച്ചു. മുമ്പ് തയാറാക്കിയ പന്ത്രണ്ടാം ക്ലാസുകാര്‍ക്കായുള്ള പഠനസാമഗ്രികള്‍ ഈ വര്‍ഷം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ ആലോചന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ല കോഓഡിനേറ്റര്‍ കെ. സുധ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, നിര്‍വഹണ ഓഫിസര്‍ സജി വർഗീസ്, അക്കാദമി കോഓഡിനേറ്റര്‍ പി.ആര്‍. ഗിരീഷ്, പി.കെ. അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ശില്‍പശാല വെള്ളിയാഴ്ച അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story