Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല സി...

ജില്ല സി കാറ്റഗറിയില്‍;നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

text_fields
bookmark_border
lead സിനിമ തിയറ്ററുകള്‍, സ്വിമ്മിങ്​ പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. പത്തനംതിട്ട: കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. സി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍:രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. സിനിമ തിയറ്ററുകള്‍, സ്വിമ്മിങ്​ പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ച അവശ്യ സര്‍വിസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. കോവിഡ് പ്രതിരോധം: താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ട് പത്തനംതിട്ട: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്​ ഓഫിസര്‍, ക്ലീനിങ്​ സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ജില്ലാ മെഡിക്കല്‍ ഓഫിസ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ജനുവരി 29ന് രാവിലെ 10 മുതല്‍ അതത് സ്ഥാപനങ്ങളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. മുമ്പ്​​ കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സ്ഥാപന മേധാവിയുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരത്തിന് ജില്ല മെഡിക്കല്‍ ഓഫിസ് ഫോണ്‍: 04682-222642.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story