Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരുമ്പന്‍മൂഴിയില്‍...

കുരുമ്പന്‍മൂഴിയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു

text_fields
bookmark_border
റാന്നി: കുരുമ്പന്‍മൂഴിയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. നദിയുടെ തീരത്തോടുചേര്‍ന്ന്​ മേഞ്ഞിരുന്ന കന്നുകാലികളെ ആക്രമിക്കാനും ശ്രമിച്ച കാട്ടാനയെ ഏറെ പണിപ്പെട്ട് കണമലയില്‍നിന്ന്​ എത്തിയ വനപാലക സംഘം വനത്തില്‍ കയറ്റി വിട്ടു. ബുധനാഴ്ച പുല രണ്ടരയോടെയും അന്നു വൈകീട്ടുമായാണ് കാടിറങ്ങിയ ആന ജനവാസ മേഖലയില്‍ നാശം വിതച്ചത്. വീടിന്‍റെ മതിലുകളും കയ്യാലകളും തകര്‍ത്ത ആന കാര്‍ഷികവിളകള്‍ മൂടോടെ നശിപ്പിച്ചു.അജിത്ത് ടി. നായര്‍, ടി.ജി. കുര്യന്‍ തോപ്പില്‍, ടി.വി. വര്‍ഗീസ് തോട്ടുപുറം, ജോജി ജോസഫ് പനച്ചിപ്പുറം, സിജു മാത്യു ചിറ്റേടത്ത് തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. രാവിലെ ഏഴുവരെ കൃഷിയിടത്തു നിലയുറപ്പിച്ച ആന നാട്ടുകാര്‍ സംഘടിച്ച് ബഹളം വെച്ചതോടെയാണ് പമ്പാനദി കടന്ന് മറു കരയിലെത്തിയത്. തുടര്‍ന്ന് കാടുകയറിയ ആന വൈകീട്ട് അഞ്ചോടെ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും കന്നുകാലികളെ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് കണമലയില്‍നിന്നുമെത്തിയ വനപാലകസംഘം ഏറെ പണിപ്പെട്ട് ആനയെ കാട്ടിലേക്ക് മടക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story